ഓട്ടോറിക്ഷയില്‍ 10 കിലോഗ്രാം ഉണക്കക്കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ.
ഓട്ടോറിക്ഷയില്‍ 10 കിലോഗ്രാം ഉണക്കക്കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ. നെയ്യശ്ശേരി തൊമ്മന്‍കുത്ത് സ്വദേശി വാക്കണ്ടത്തില്‍ ലിബിന്‍ കരിക്കോട് ഇടവെട്ടി സ്വദേശി നെല്ലിക്കുന്നേല്‍ മാര്‍ട്ടിന്‍ എന്നിവരെയാണ് തൊടുപുഴ എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2019 മാര്‍ച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. രാജാക്കാട് കള്ളിമാലി അമ്പലക്കവല ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. രാജാക്കാട് എസ്.ഐ ആയിരുന്ന അനൂപ് മോന്‍ പി.ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് രാജാക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എന്‍.ഡി.പി.എസ് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി രാജേഷ് ഹാജരായി.





