ഇടുക്കി ചിന്നക്കനാൽ പെരിയകനാലിൽ വാഹനാപകടം; ഒരാൾ മരിച്ചു

May 14, 2026 - 18:50
 0
ഇടുക്കി ചിന്നക്കനാൽ  പെരിയകനാലിൽ വാഹനാപകടം; ഒരാൾ മരിച്ചു
This is the title of the web page

ഇടുക്കി ചിന്നക്കനാൽ പെരിയകനാലിൽ വാഹനാപകടം.വിനോദസഞ്ചാരികളുടെ മിനി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം.പരലാച്ചി സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തമിഴ്നാട് വിരുത് നഗർ ജില്ലയിലെ പരലാച്ചി എന്ന സ്ഥലത്തുനിന്ന് എത്തിയ ഡ്രൈവറടക്കം 27 പേരടങ്ങുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവർ മൂന്നാർ റ്റാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.ഗുരുതരമായി പരിക്കേറ്റ രണ്ടുപേരടക്കം ആറു പേരെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്നലെ മൂന്നാർ സന്ദർശനത്തിനുശേഷം ഇന്ന് തിരികെ പോകും വഴിയാണ് പെരിയ കനാൽ വളവിന് സമീപം വാഹനം നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്.അപകടമുണ്ടായി ഉടൻ തന്നെ നാട്ടുകാരും സമീപത്തുള്ള ജീപ്പ് ഡ്രൈവർമാരും ആണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow