ഇടുക്കി നേര്യമംഗലത്തിന് അടുത്ത് കരിമണലിൽ ബസ് ലോറിക്ക് പിന്നിലിടിച്ച് മറിഞ്ഞു. നേര്യമംഗലം വനത്തിൻ്റെ അരികിലേക്കാണ് മറിഞ്ഞത്.
ഇടുക്കി നേര്യമംഗലത്തിന് അടുത്ത് കരിമണലിൽ ബസ് ലോറിക്ക് പിന്നിലിടിച്ച് മറിഞ്ഞു. നേര്യമംഗലം വനത്തിൻ്റെ അരികിലേക്കാണ് മറിഞ്ഞത്. ആർക്കും വലിയ പരിക്കില്ല. കരിമണലിന് അടുത്ത് ഓഡിറ്റിലാണ് അപകടം. എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന കൊച്ചിൻ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 41 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു.
അപകടത്തിൽപ്പെട്ട ബസിന് തൊട്ട് പിന്നാലെയെത്തിയ എത്തിയ ഇടുക്കി ഇന്റലിജന്‍സ് ഡിവൈ.എസ്.പി ആർ. സന്തോഷ് കുമാർ , ഇൻസ്പെക്ടര് ഫിലിപ്പ് സാം, എസ്.ഐ ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ അഖിൽ വിനായക്, സി.പി.ഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് വാഹനങ്ങളിൽ വന്ന ടൂറിസ്റ്റുകളെയും കൂട്ടി ബസിന്റെ ചില്ല് പൊളിച്ചും മറ്റും അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ റോഡിലേക്ക് എത്തിച്ചു. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന ഉടുമ്പൻചോല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിവരമറിഞ്ഞ് വേഗത്തിൽ അപകട സ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റ എലാവരെയും ആശുപത്രിയിലേക്ക് മാറ്റി.





