കട്ടപ്പന ഫെസ്റ്റ് 2K26-ൽ ഇനി അപൂർവ അനുഭവങ്ങളുടെ ലോകം
കട്ടപ്പന : സന്ദർശകർക്ക് പുതുമയാർന്ന കാഴ്ചാനുഭവം സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2K26-ൽ ലൈവ് ബേർഡ് ഷോ ശ്രദ്ധേയമാകുന്നു.അപൂർവവും ആകർഷകവുമായ പക്ഷികളെ ഒരേ വേദിയിൽ പരിചയപ്പെടുത്തുന്ന ഈ ഷോ, കുട്ടികളിലും മുതിർന്നവരിലും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.
വർണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാർന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന ഈ പ്രത്യേക അവതരണം, എല്ലാ ദിവസവും നിരവധി സന്ദർശകരെയാണ് ആകർഷിക്കുന്നത്.
കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയ ലോകം ഒരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 24 വരെ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ തുടരും. ലൈവ് ബേർഡ് ഷോയ്ക്ക് പുറമെ ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, മെഗാ ഫുഡ് കോർട്ട്, ലൈവ് സ്റ്റേജ് പ്രോഗ്രാമുകൾ എന്നിവയും ഫെസ്റ്റിൽ ഒരുങ്ങിയിട്ടുണ്ട്.
നാളെ മെയ് 14 വൈകീട്ട് 7.30 ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള. മെയ് 16 വൈകീട്ട് 7.30 ന് പ്രശസ്ത നാടൻപാട്ടു ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന നാതരങ്ങു മെഗാ ഫോക്ക് ഷോ. മെയ് 17 വൈകീട്ട് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന ഫാമിലി മെഗാ ഷോ തുടങ്ങി വിവിധ ദിവസങ്ങളിൽ ആകർഷണങ്ങളായ പരിപാടികൾ ഫെസ്റ്റ് നഗരിയിൽ നടക്കും. ഈ അവധിക്കാലം ആഘോഷമാക്കാൻ കുടുംബങ്ങളോടും സുഹൃത്തുക്കളോടും കൂടെ മറക്കാനാവാത്ത നിമിഷങ്ങൾ സൃഷ്ടിക്കാൻ കട്ടപ്പന ഫെസ്റ്റ് 2k26 എല്ലാവരെയും ക്ഷണിക്കുന്നു.







