കിസാൻ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന നേതൃ ശിൽപശാലയും സ്ഥാപക ദിനാഘോഷവും ഇന്നും നാളെയും വാഗമൺ ലീമാക്രോ പാലസിൽ നടക്കും; 'ആരോഗ്യമുള്ള കർഷകൻ, സമ്പന്നമായ രാഷ്ട്രം' എന്നതാണ് സന്ദേശം.

May 13, 2026 - 11:48
May 13, 2026 - 11:50
 0
കിസാൻ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന നേതൃ ശിൽപശാലയും സ്ഥാപക ദിനാഘോഷവും ഇന്നും നാളെയും വാഗമൺ ലീമാക്രോ പാലസിൽ നടക്കും; 'ആരോഗ്യമുള്ള കർഷകൻ, സമ്പന്നമായ രാഷ്ട്രം' എന്നതാണ് സന്ദേശം.
This is the title of the web page

നാളെ 10ന് നടക്കുന്ന സ്ഥാപക ദിനാഘോഷ സമ്മേളനം നിയുക്ത പീരുമേട് എംഎൽഎ സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.കർഷക സംഘടനകളുടെ ഭാവി പ്രവർത്തനരേഖ, ഡിജിറ്റൽ കാർഷിക സാധ്യതകൾ, എഐ അധിഷ്ഠിത കൃഷി, ഗ്രാമീണ സംരംഭകത്വം, കർഷക ഉൽപന്നങ്ങളുടെ ദേശീയ-അന്തർദേശീയ വിപണനം, കാർഷിക ടൂറിസം, യുവജന പങ്കാളിത്തം എന്നീ വിഷയ ങ്ങളിൽ ക്ലാസുകളും ചർച്ചകളും നടക്കും. 

സെമിനാറുകൾ, അവാർഡ് വിതരണം, സാംസ്കാരിക പരിപാടികൾ, ഐക്യസന്ദേശ യാത്ര എന്നിവയും നടക്കും. കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുകയും ഗ്രാമീണ മേഖലയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയും യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുകയെന്നതാണ് സൊ സൈറ്റിയുടെ ലക്ഷ്യമെന്ന് ജില്ലാ പ്രസിഡൻ്റ് പി.എ.ജോൺ, സെക്രട്ടറി പ്രശാന്ത് പി. ഞവരക്കാട്ട്, ചാക്കോ ഐസക് എന്നിവർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow