നഴ്സസ് ദിനത്തിൽ സഹകരണ ആശുപത്രിയുടെ സേവനത്തിന് അഭിനന്ദനം;തൊഴിലാളികൾക്ക് സൗജന്യ വൈദ്യ പരിശോധന

May 13, 2026 - 10:42
 0
നഴ്സസ് ദിനത്തിൽ  സഹകരണ ആശുപത്രിയുടെ സേവനത്തിന് അഭിനന്ദനം;തൊഴിലാളികൾക്ക് സൗജന്യ വൈദ്യ പരിശോധന
This is the title of the web page

കട്ടപ്പന: നഴ്സസ് ദിനത്തിൽ തോട്ടം തൊഴിലാളികൾക്കും, ഓട്ടോടാക്സി തൊഴിലാളികൾക്കും, ചുമട്ടുതൊഴിലാളികൾക്കും സൗജന്യ ആരോഗ്യ പരിശോധന ലഭ്യമാക്കി കട്ടപ്പന സഹകരണ ആശുപത്രി.

ഡോ. അമീർ സഹലിന്റെ നേതൃത്വത്തിൽ നേഴ്സുമാർ അടങ്ങുന്ന വിദഗ്ധ സംഘമാണ് വണ്ടൻമേട്,പുളിയന്മല,ആമയാർ മേഖലകളിലുള്ള തൊഴിലാളികളെ കണ്ട് പരിശോധന നടത്തി. ക്യാമ്പിൽ പങ്കെടുത്ത എല്ലാ വ്യക്തികളുടെയും രക്തസമ്മർദ്ദം പ്രമേഹ പരിശോധനകൾക്ക് വിധേയരാക്കി ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും നൽകി. സഹകരണ ആശുപത്രി നേഴ്സുമാരുടെ നിസ്വാർത്ഥന സേവനത്തെ ക്യാമ്പിൽ പങ്കെടുത്ത എല്ലാവരും അഭിനന്ദിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ ലാൽജി ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് ഷെറിൽ പൗലോസ്, പിആർഒ അലീന പി ജേക്കബ്, അരുണിമ എലിസബത്ത് ജെയിംസ് എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow