കേരള എൻജിഒ അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു; അസോസിയേഷന്റെ 51 സമ്മേളനമാണ് നടന്നത്. ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു

May 12, 2026 - 20:02
 0
കേരള എൻജിഒ അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു;
അസോസിയേഷന്റെ 51 സമ്മേളനമാണ് നടന്നത്. ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു
This is the title of the web page

ഏറ്റവും കൂടുതൽ സർക്കാരിന്റെ തിട്ടൂരം അനുഭവിക്കുന്ന ഒരു വിഭാഗമാണ് സർക്കാർ ജീവനക്കാർ. ഇത്തരത്തിലുള്ള എല്ലാവിധ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകുന്ന സർക്കാർ ജീവനക്കാരുടെ നിസ്വാർത്ഥമായ സേവനം വിലമതിക്കാനാവാത്തതാണെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കേരള എൻജിഒ അസോസിയേഷൻ. അസോസിയേഷന്റെ 5 1- മത് ഇടുക്കി ജില്ലാ സമ്മേളനമാണ് കട്ടപ്പനയിൽ വച്ച് സംഘടിപ്പിച്ചത്. കട്ടപ്പന നഗരസഭ ടൗൺഹാളിൽ ഉമ്മൻചാണ്ടി നഗറിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജനാധിപത്യ പ്രക്രിയ പൂർത്തിയാക്കുവാനായി രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ച ആയിരക്കണക്കിന് ജീവനക്കാരുടെ മൗലിക അവകാശമായ വോട്ടവകാശം നിഷേധിച്ച ഇലക്ഷൻ കമ്മീഷന്റെ നടപടി പ്രതിഷേധാർഘമാണന്നും പത്താം ശമ്പള പരിഷ്കരണത്തിൽ ഉമ്മൻചാണ്ടി സർക്കാർ ജനങ്ങൾക്ക് ക്യാഷ് ലെസ്സ് ആയി പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിപ്പ് ജീവനക്കാരുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്തുവാൻ മാത്രമായുള്ള പദ്ധതിയാക്കി കഴിഞ്ഞ ഇടസർക്കാർ മാറ്റിയിരിക്കുന്നു എന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

സമ്മേളനത്തിന് മുന്നോടിയായി പതാക ഉയർത്തി തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ശിഹാബ് പരിത് അധ്യക്ഷൻ ആയിരുന്നു. റോയി കെ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. സേനാപതി വീണു, ഡിസിസി പ്രസിഡണ്ട് സിപി മാത്യു തുടങ്ങിയ കോൺഗ്രസിൻ്റെ വിവിധ നേതാക്കൾ സംഘടനയുടെ ഭാരവാഹികൾ അടക്കം പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow