ഇരട്ടയാർ ഗ്രാമപഞ്ചായത്ത് നാലുമുക്ക് വാർഡിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഗ്രാമപഞ്ചായത്ത്
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് നാലുമുക്ക് വാർഡിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഗ്രാമപഞ്ചായത്ത്.നാലുമുക്ക് വാർഡിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളി സ്ത്രീക്കാണ് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽഅതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഉടമസ്ഥരെ വിളിച്ചുവരുത്തി ബോധവൽക്കരണം നൽകി.
തുടർന്ന് അടുത്ത വെള്ളിയാഴ്ച പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുവാനും തീരുമാനിച്ചു.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് 4 മുക്കിലാണ് അമിബിക് മസ്തിക ജ്വരം സ്ഥിതീകരിച്ചത്. ഇവിടെ താമസിച്ചു വന്നിരുന്ന അതിഥി തൊഴിലാളി സ്ത്രീക്കാണ് രോഗം പിടിപെട്ടത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രചരണ വിഭാഗത്തിലാണ്.ഇവർ താമസിക്കുന്ന വീടിനു സമീപത്തെ തോട്ടിലെ കെട്ടിക്കിടന്ന ജലം ഉപയോഗിച്ചത് മൂലമാണ് രോഗം പിടിപെട്ടത് എന്നാണ് നിഗമനം.
ഇതിൻറെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തിൽ ഊർജ്ജിതമാക്കി. ആദ്യഘട്ടമായി ഈ തോടിന്റെ വിവിധ ഭാഗങ്ങൾ ക്ലോറിനേഷൻ ചെയ്തു. ഇതോടൊപ്പം പ്രദേശവാസികൾക്ക് ആദ്യഘട്ടം എന്ന നിലയിൽ ബോധവൽക്കരണവും നൽകി. തുടർന്ന് ഇന്ന് ഗ്രാമപഞ്ചായത്ത് വനിതാ സാംസ്കാരിക നിലയത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും താമസിപ്പിച്ചിരിക്കുന്ന അതിഥി തൊഴിലാളികളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി ബോധവൽക്കരണം നൽകി.
അടുത്ത വെള്ളിയാഴ്ച രാവിലെയും ഉച്ചകഴിഞ്ഞുമായി പഞ്ചായത്തിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ബോധവൽക്കരണ ക്ലാസ് നൽകുവാനും തീരുമാനിച്ചു. ഒന്നു മുതൽ ഏഴ് വരെയുള്ള വാർഡുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് രാവിലെ പത്തര മുതൽ ഒരു മണി വരെയും എട്ടു മുതൽ 15 വരെ വാർഡുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഉച്ചകഴിഞ്ഞുമാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിൽ ഉടമകൾ എല്ലാ അതിതൊഴിലാളികളെയും നിർബന്ധമായും ഈ ക്ലാസിൽ പങ്കെടുപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ പറഞ്ഞു. തുടർന്ന് വരും ദിവസങ്ങളിൽ കൂടുതൽ നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കുവാൻ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തീരുമാനം. നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്നും ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.







