മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർത്ഥികൾ മരിച്ചു ; അപകടം വ്യൂപോയന്റ് കാണാനെത്തിയപ്പോൾ
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് യുവാക്കൾ മരിച്ചു. സിദായ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്.
കോഴിക്കോട്ട് പറമ്പ് നമ്പൂരിക്കാട് കടുക്കാ സിറ്റിയിൽ കളിച്ചുകൊണ്ടിരിക്കെ ചൊവ്വ വൈകീട്ട് ആറോടെയാണ് സംഭവം. ഇവിടെ മലമുകളിലെ വ്യൂപോയന്റിന് സമീപം കുട്ടി കൾ സ്ഥിരമായി കളിക്കാൻ എത്താറുണ്ട്. ആറു പേർക്കാണ് ശക്തമായ മിന്നൽ ഏറ്റത്. എല്ലാവരെയും ഉടൻ മഞ്ചേരി ഗവ. മെഡി ക്കൽ കോളേജിൽ എത്തിച്ചെങ്കിലും നാലു പേർ മരിച്ചു. രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.





