വേനൽ മഴ വില്ലനാണെങ്കിലും ആളുകൾക്ക് ആനന്ദലഹരി പകർന്ന് കട്ടപ്പന ഫെസ്റ്റ് 2k 2026 ജനശ്രദ്ധ പിടിച്ച് പറ്റുന്നു . പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഫെസ്റ്റ് നഗരിയിൽ സന്ദർശക തിരക്കേറുന്നു.

May 10, 2026 - 09:39
 0
വേനൽ മഴ വില്ലനാണെങ്കിലും  ആളുകൾക്ക് ആനന്ദലഹരി പകർന്ന് കട്ടപ്പന ഫെസ്റ്റ് 2k  2026 ജനശ്രദ്ധ പിടിച്ച് പറ്റുന്നു . പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഫെസ്റ്റ് നഗരിയിൽ സന്ദർശക തിരക്കേറുന്നു.
This is the title of the web page

കട്ടപ്പനയുടെ മഹോത്സവം കട്ടപ്പന ഫെസ്റ്റ് 2k26 ന് സന്ദർശക തിരക്കേറുന്നു.പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഓരോ ദിവസവും ഫെസ്റ്റ് നഗരിയിൽ ആളുകളുടെ നീണ്ട നിരയാണ്. പുതുമ കൊണ്ടും, വ്യത്യസ്ഥത കൊണ്ടും കട്ടപ്പനയുടെ മഹോത്സവ മാമാങ്കത്തിനെ ആളുകൾ വരവേറ്റ് കഴിഞ്ഞു. പ്രതികൂല സാഹചര്യത്തെ തുടർന്ന് ഇന്നലെ നടത്തേണ്ടിയിരുന്ന പ്രശസ്ത സിനിമ താരം ഫുക്രു അവതരിപ്പിക്കുന്ന ഡിജെ നൈറ്റ്‌ വിത്ത് ഫോം പാർട്ടി മെയ് 21-ാം തിയതിയിലേക്ക് മാറ്റി വെച്ചു.

കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയം തീർക്കുന്ന ഈ മഹാമേളയിൽ പ്രായഭേദമന്യേ എല്ലാവരേയും ഒരേപോലെ ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വർണ്ണാഭമായ ഫ്ലവർ ഷോ, ആവേശം നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക്‌, വിസ്മയകരമായ മത്സ്യകന്യക ഷോ എന്നിവയാണ് ഫെസ്റ്റ് നഗരിയിലെ പ്രധാന ആകർഷണങ്ങൾ. കൂടാതെ രുചി വൈവിധ്യങ്ങളുടെ വിസ്മയം തീർത്ത് മെഗാ ഫുഡ്‌ കോർട്ട്, അപൂർവ്വ പക്ഷികളുമായി ഒരുക്കിയിരിക്കുന്ന ലൈവ് ബേർഡ് ഷോ, അമ്യൂസ്മെൻ്റ് പാർക്ക് എന്നിവയും സന്ദശകർക്ക് വേറിട്ട അനുഭവം പകരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫെസ്റ്റ് നഗരിയിൽ എത്തുന്ന കാലാസ്വാദകർക്കായി വൈകുന്നേരങ്ങളിൽ പ്രഗത്ഭതാരനിര അണിനിരക്കുന്ന ഗാനമേള, ഫ്യൂഷൻ, നാടൻ പാട്ട് , ഡി ജെ ഷോ തുടങ്ങി പുതുമയാർന്ന കലാ പരിപാടികളും അരങ്ങേറും.

മെയ്‌ 10 ഞായർ വൈകീട്ട്7.30 ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് നയിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള. മെയ്‌ 16 വൈകീട്ട് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള. മെയ്‌ 16 ന് വൈകിട്ട് പ്രമുഖ നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന നാട്ടരങ്ങ് മെഗാ ഫോക്ക് ഷോ തുടങ്ങി വിവിധ ദിവസങ്ങളിൽ ആകർഷണങ്ങളായ പരിപാടികൾ ഫെസ്റ്റ് നഗരിയിൽ നടക്കും. ഈ അവധിക്കാലം ആഘോഷമാക്കാൻ കുടുംബങ്ങങ്ങളോടും സുഹൃത്തുക്കളോടും കൂടെ മറക്കാനാവാത്ത നിമിഷങ്ങൾ സൃഷ്ടിക്കാൻ കട്ടപ്പന ഫെസ്റ്റ് 2k26 എല്ലാവരെയും ക്ഷണിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow