കട്ടപ്പന തൂങ്കുഴി സങ്കേതത്തെ മാലിന്യ മുക്തമാക്കുവാൻ വാക്കത്തോൺ സംഘടിപ്പിച്ചു.
കട്ടപ്പന തൂങ്കുഴി സങ്കേതത്തെ മാലിന്യ മുക്തമാക്കുവാനും ബോധവത്കരണത്തിനുമായി കട്ടപ്പന നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്ന് വാക്കത്തോൺ സംഘടിപ്പിച്ചു. വള്ളക്കടവ് നിന്ന് തൂങ്കുഴി സങ്കേതം വരെയാണ് വാക്കത്തോൺ നടന്നത് .നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഫ്ലാഗ് ഓഫ് ചെയ്തു.
അജൈവ മാലിന്യങ്ങൾ വൃത്തിയാക്കി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ജൈവ മാലിന്യങ്ങൾ ഉചിതമായ ഉപകരണത്താൽ സംസ്കരിക്കണം. തൂങ്കുഴി സങ്കേതത്തിലെ തുമ്പൂർമുഴി പ്രദേശവാസികൾ ശരിയായി ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ തൂങ്കുഴി സാങ്കേതത്തിലെ വീടുകൾ സന്ദർശിച്ചു. തുമ്പുർ മുഴി മാലിന്യ സംസ്കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനു വേണ്ടി ഡോർ ടു ഡോർ ക്യാമ്പയിനും ഇതു സംബന്ധിച്ച ബ്രോഷാറുകൾ വിതരണം ചെയ്യുകയും ചെയ്തു.
നഗര സഭ വൈസ് ചെയർപേഴ്സൻ . ലീലാമ്മ ബേബി, ആരോഗ്യ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ തോമസ് മൈക്കിൾ, കൗൺസിലർ സോണിയ ജെയ്ബി,ക്ളീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്. ഡബ്യു. എം. പി ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.







