കട്ടപ്പന മണ്ണനാല്‍ കുടുംബയോഗം വാര്‍ഷിക പൊതുയോഗവും ഫാ. സിറിയക് മണ്ണനാല്‍ അനുസ്മരണവും നടത്തി.
കട്ടപ്പന.മണ്ണനാല്‍ കുടുംബയോഗം വാര്‍ഷിക പൊതുയോഗവും ഫാ. സിറിയക് മണ്ണനാല്‍ അനുസ്മരണവും നടത്തി. രാവിലെ പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന. പൊതുയോഗത്തില്‍ ഫാ. ജോസഫ് മണ്ണനാല്‍ അധ്യക്ഷനായി. ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍, കുടുംബയോഗം പ്രസിഡന്റ് അഡ്വ. കെ ടി ജേക്കബ്, മാര്‍ട്ടിന്‍ ജെ മണ്ണനാല്‍, ബീന ജോണ്‍, എം എ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. 'മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും കലാകായിക മത്സരങ്ങളും നടന്നു.





