റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഗ്ലോബൽ എഡ്യൂക്കേഷൻ ആക്സ്പോ സംഘടിപ്പിക്കുന്നു. +2 കഴിഞ്ഞവർക്കും അവരുടെ മാതാപിതാ പിതാക്കൾ ക്കുമായാണ് പരിപാടി സംഘടിപ്പിക്കുന്നത് .
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന റോട്ടറി ഡിസ്ട്രിക്ട് 3205 യൂത്ത് സര്‍വീസ് പദ്ധതിയുടെ ഭാഗമായി മെയ് 27ന് രാവിലെ 10 മുതല്‍ കട്ടപ്പന ടൗണ്‍ ഹാളില്‍ 'വിഷന്‍ 2030-ദി നെക്സ്റ്റ് സ്റ്റെപ്പ്' എന്ന പേരില്‍ ഗ്ലോബല്‍ എഡ്യുക്കേഷന്‍ എക്‌സ്‌പോ, കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, ശില്‍പ്പശാല, പരീക്ഷാവിജയികള്‍ക്ക് അവാര്‍ഡ് വിതരണം എന്നിവ നടത്തും. വിവിധ സര്‍വകലാശാലകള്‍, കോളേജ് പ്രതിനിധികള്‍, കരിയര്‍ ഗൈഡന്‍സ് സ്ഥാപനങ്ങള്‍, ഭാഷാ അക്കാദമികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.
രാജ്യത്തെയും വിദേശത്തെയും കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, 2030ലെ ആഗോള തൊഴില്‍ സാധ്യതകള്‍, പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, സൗജന്യ പഠനം, വിദ്യാഭ്യാസ വായ്പ, വിദ്യാര്‍ഥികളുടെ അഭിരുചിയും മാതാപിതാക്കളുടെ സാമ്പത്തിക സാഹചര്യവും കണക്കിലെടുത്തുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന രീതി എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.വിവരങ്ങള്‍ നേരിട്ടറിയാന്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സ്റ്റാളുകളും പ്രവര്‍ത്തിക്കും.
പ്ലസ്ടു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും മാതൃക അധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. അഡ്വ. ബേബി ജോസഫ്, ജോസഫ് തോമസ്, ബൈജു എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947407002, 95391 92927. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. വിനോദ്കുമാര്‍ ടി എ, സെക്രട്ടറി അജോ എബ്രഹാം, പി എം ജോസഫ്, ബൈജു എബ്രഹാം, ജോസഫ് തോമസ് എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.





