പാചകവാതക വിലവർദ്ധന വിനെതിരെ കേരള കേറ്ററേഴ്സ് അസോസിയേഷൻ കട്ടപ്പന മേഖല കമ്മിറ്റിയുടെ നേതൃത്വ ത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ടൗൺ ചുറ്റി നടത്തിയ പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
പാചകവാതക വിലവർദ്ധന വിനെതിരെ കേരള കേറ്ററേഴ്സ് അസോസിയേഷൻ കട്ടപ്പന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ടൗൺ ചുറ്റി നടത്തിയ പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
ഗ്യാസ് വിലവർധനവ് പിൻവലിക്കുക, കൊമേഴ്സ്യൽ ക്ഷാമം പിൻവലിക്കുക, കാറ്ററിംഗ് മേഖലയേ രക്ഷിക്കുക തുടങ്ങിയ ആവശ്യമുയർത്തിയാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്.പാചകവാതക വിലവർധനയും വിതരണത്തിലെ അശാസ്ത്രീയതയും കേറ്ററിംഗ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.പൊതുജനങ്ങളുടെ സാമൂഹിക ജീവിതത്തിൻ്റെ ഭാഗമായ കാറ്ററിംഗ് മേഖലയേ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.കേരള കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് തോമസ് മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ചാർളി മാത്യു, മേഖലാ പ്രസി. ജോർജ് ഫിലിപ്പ്, റോയി സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.





