കട്ടപ്പനയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അടുപ്പ് കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. പാചക വാതകത്തിൻ്റെ വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് ഗാന്ധി സ്ക്വയറിൽ സമരം സംഘടിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് സാജൻ ജോർജ് സമരം ഉത്ഘാടനം ചെയ്തു
പാചക വാതകത്തിൻ്റെ വിലവർദ്ധനവിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അടുപ്പ് കൂട്ടി പ്രതിഷ്ധ സമരം സംഘടിപ്പിച്ചത് യൂത്ത് വിംഗ് സംസ്ഥാന കമ്മറ്റിയുടെ അഹ്വാനപ്രകാരമാണ് സമരം സംഘടിപ്പിച്ചത്. സംസ്ഥാനത്താകമാനം 3 ദിവസങ്ങളിലായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് പാചക വാതകത്തിൻ്റെ വില വർദ്ധനവ് കാരണം എല്ലാ മേഖലയില സ്തംഭനാവസ്ഥയാണന്ന് സമരം ഉത്ഘാടന ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് സാജൻ ജോർജ്ജ പറഞ്ഞു.
കട്ടപ്പന യൂണിറ്റിൻ്റെ പ്രതിഷേധം കട്ടപ്പന ഗാന്ധി സ്‌ക്വയറിലാണ് നടന്നത്. പ്രതിഷേധത്തിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു യോഗത്തിൽ കട്ടപ്പനയൂത്ത് വിംഗ് പ്രസിഡൻ്റ് അജിത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. മർച്ചൻ്റെ യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസ്, മർച്ച്ൻ്റെ കട്ടപ്പന യൂണിറ്റ് സെക്രട്ടറി ജോഷി കൂട്ടട , ക എം കെ തോമസ്, റോസമ്മ മൈക്കിൾ കെ കെ ഷിയാസ് വ്യാപാരി വ്യവസായി ഏകോപ സമിതി നേതാക്കൾ മർച്ചൻ്റെ യൂത്ത് വിംഗ് നേതാക്കൾ തുടങ്ങിയൻ സംസാരിച്ചു.





