തീ... തടയാം കരുത്തോടെ ;ഫയർ ഫൈറ്റേഴ്‌സ് ദിനാചരണം സംഘടിപ്പിച്ചു.

May 8, 2026 - 18:07
 0
തീ... തടയാം കരുത്തോടെ ;ഫയർ ഫൈറ്റേഴ്‌സ്  ദിനാചരണം സംഘടിപ്പിച്ചു.
This is the title of the web page

വി എസ് എസ് എസ് ന്റെയും മൂന്നാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്റർ നാഷണൽ ഫയർ ഫൈറ്റേഴ്‌സ് ദിനാചരണം സംഘടിപ്പിച്ചു. മൂന്നാർ ബസിലിക്ക കുരിശടിക്ക് സമീപമാണ് അടിയന്തര സാഹചര്യങ്ങളിൽ ഇടപെടേണ്ട രീതികളെയും , തീപിടുത്തവുമായി ബന്ധപ്പെട്ടുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചത്.

 നിരവധി തീപിടുത്തങ്ങളാണ് ഇപ്പോൾ ദിനംപ്രതി ഉണ്ടായികൊണ്ടിരിക്കുന്നത്. കാട്ടുതീ യോടൊപ്പം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും പലപ്പോഴും അഗ്നിബാധിയുണ്ടാകുന്നു. ഈ സാഹചര്യങ്ങളേ ഒരു പൗരന് എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിലാണ് ബോധവൽക്കരണം നടന്നത്. അഗ്നി ബാധ ഉണ്ടാകുമ്പോൾ ചെയ്യേണ്ട മുൻകരുതലുകൾ, തീയണക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിചയപ്പെടുത്തൽ,ഗാർഹിക ഗ്യാസ് സിലിണ്ടറിനുണ്ടാകുന്ന തകരാറുകളും അഗ്നിബാധയുണ്ടായാൽ ചെയ്യേണ്ട മുൻകരുതലുകളും , സി.പി.ആർ എങ്ങനെ നൽകാം, ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ആളെ എങ്ങനെ രക്ഷപ്പെടുത്താം തുടങ്ങിയ വിവിധ കാര്യങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. ഒപ്പം വിവിധ സാഹചര്യങ്ങളിൽ സി.പി.ആർ അടക്കം നൽകുന്നതിന്റെ ഉദാഹരണങ്ങളും നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ബി അഭിജിത്ത്, എസ് എസ് സുജിത്ത്,അനുരാഗ് അശോക് എന്നിവരാണ് ക്ലാസുകൾ നയിച്ചത്. വി.എസ്. എസ്. എസ് റീജണൽ ഡയറക്ടർ ഫാ. വിജോഷ് ജോസഫ് മുള്ളൂർ ആമുഖപ്രസംഗം നടത്തി. വി.എസ്.എസ്.എസ് ജീവനക്കാർ, വിവിധ കോളേജുകളിൽ നിന്നുമെത്തിയ ഇന്റെൺഷിപ്പ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow