പെരിയാർ കടുവാ സങ്കേതത്തിൽ വനംവകുപ്പിന്റെ പ്രത്യേക സംരക്ഷണയിലായിരുന്ന പെൺകടുവ 'മംഗള'യെ തൃശ്ശൂരിലേക്ക് മാറ്റി

May 8, 2026 - 11:28
 0
പെരിയാർ കടുവാ സങ്കേതത്തിൽ വനംവകുപ്പിന്റെ പ്രത്യേക സംരക്ഷണയിലായിരുന്ന പെൺകടുവ
 'മംഗള'യെ തൃശ്ശൂരിലേക്ക് മാറ്റി
This is the title of the web page

പെരിയാർ കടുവാ സങ്കേതത്തിൽ വനംവകുപ്പിന്റെ പ്രത്യേക സംരക്ഷണയിലായിരുന്ന പെൺകടുവ 'മംഗള 'യെ തൃശ്ശൂരിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് പ്രത്യേക കൂട്ടിനുള്ളിലാക്കി വാഹനത്തിൽ കാഴ്ച പരിമിതിയുള്ള കടുവയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.

2020 നവംബറിലാണ് രണ്ടുമാസം മാത്രം പ്രായമുള്ള പെൺകടുവയെ വനം വകുപ്പ് വാച്ചർമാർക്ക് മംഗളാദേവി ക്ഷേത്ര പരിസരത്തു നിന്നും ലഭിക്കുന്നത്. ക്ഷേത്രത്തിനു സമീപത്തുനിന്ന് ലഭിച്ചതിനാലാണ് മംഗള എന്ന് പേരിട്ടത്. കാഴ്ച പരിമിതി ഉള്ളതിനാൽ മംഗളക്ക് സ്വതന്ത്രമായി കാട്ടിൽ ജീവിക്കാൻ കഴിയില്ലെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിദേശത്തുനിന്നും മരുന്ന് എത്തിച്ചു ചികിത്സ നൽകിയെങ്കിലും കാഴ്ച പൂർണമായി ലഭിച്ചിരുന്നില്ല. തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മംഗളയെ ആറുവർഷമായി പരിചരിക്കുന്ന വാച്ചർ റോയി എബ്രഹാവും തൃശ്ശൂരിലേക്ക് ഒപ്പം പോയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow