ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം
മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 അധ്യയനവര്‍ഷം ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തിക കളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 19 രാവിലെ 10.30 ന് എം ആര്‍ എസ് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
ലൈബ്രേറിയന്‍-യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കോഹ സോഫ്റ്റ്‌വെയറില്‍ പരിജ്ഞാനം അഭികാമ്യം.കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍- യോഗ്യത: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ തത്തുല്യം. ഓഫീസ് സോഫ്റ്റ് വെയറില്‍ പരിജ്ഞാനം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ പരിജ്ഞാനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6238599660 ഇമെയില്‍:govtmrsmunnar@gmail.com





