മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവ്
അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിനു കീഴില്‍ മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 അധ്യയനവര്‍ഷം നിലവിലുള്ളതും ഒഴിവ് വരാന്‍ സാധ്യതയുള്ളതുമായ കുക്ക്, എഫ്.ടി.എസ്, ആയ, വാച്ച്മാന്‍, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള കൂടിക്കാഴ്ച മെയ് 15ന് രാവിലെ 10.30 മുതല്‍ എം ആര്‍ എസ് സ്‌കൂൾ ഓഫീസില്‍ നടത്തും.
പ്രായപരിധി 18 നും 45 നും മധ്യേ. അടിമാലി ട്രൈബല്‍ ഓഫീസ് പരിധിയില്‍ സ്ഥിര താമസമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യരായവര്‍ അപേക്ഷയോടൊപ്പം വിദ്യഭ്യാസയോഗ്യത, വയസ്, ജാതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം എം ആര്‍ എസ് സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് മുന്‍പാകെ മെയ് 15ന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:6238599660,ഇമെയില്‍: govtmrsmunnar@gmail.com





