കാഞ്ചിയാർ ബോധി ഗ്രന്ഥശാല നൽകുന്ന 2025-ലെ ബോധി പുരസ്കാരം എഴുത്തുകാരൻ ഡോ.കെ ശ്രീകുമാർ ഏറ്റുവാങ്ങി.

Apr 27, 2026 - 21:17
 0
കാഞ്ചിയാർ ബോധി ഗ്രന്ഥശാല നൽകുന്ന 2025-ലെ ബോധി പുരസ്കാരം എഴുത്തുകാരൻ ഡോ.കെ ശ്രീകുമാർ ഏറ്റുവാങ്ങി.
This is the title of the web page

കാഞ്ചിയാർ ബോധി ഗ്രന്ഥശാല നൽകുന്ന 2025-ലെ ബോധി പുരസ്കാരം എഴുത്തുകാരൻ ഡോ.കെ ശ്രീകുമാർ ഏറ്റുവാങ്ങി. കാഞ്ചിയാറ്റിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.എം ബാബു പുരസ്കാരദാനം നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജെയിംസ് പി ജോസഫ് അധ്യക്ഷനായി.

 ബാലസാഹിത്യം, നാടോടിവിജ്ഞാനീയം, നാടകപഠനം, ജീവചരിത്രം, ലേഖനപരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലായി ഇരുന്നൂറ്റിമുപ്പതിലധികം പുസ്തകങ്ങൾ രചിച്ച് മലയാളഭാഷയെ സമ്പന്നമാക്കുകയും എം.ടി എന്ന മഹാപ്രതിഭയുടെ ജീവചരിത്രഗ്രന്ഥം മലയാളത്തിന് സമ്മാനിക്കുകയും ചെയ്ത ഡോ.കെ.ശ്രീകുമാറിനെ പുരസ്കാരം നിർണയസമിതി ഐക്യകണ്ഠേനയാണ് അവാർഡിന് തെരഞ്ഞെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡോ.കെ ശ്രീകുമാറും വായനക്കാരുമായുള്ള സംവാദവും പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. എഴുത്തുകാരായ കാഞ്ചിയാർ രാജൻ, മോബിൻ മോഹൻ, പുഷ്പമ്മ, കവി കെ. ആർ രാമചന്ദ്രൻ, കെ. സി ബിജു, ടി. കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow