കട്ടപ്പന നഗരത്തിലെ ദ്രവമാലിന്യങ്ങൾ ജല സ്രോതസുകളെയും നദികളെയും മലിനമാക്കുന്നത് ഒഴിവാക്കാൻ അടിയന്തിര കർശന നടപടികൾ നഗര സഭ സ്വീകരിക്കുമെന്ന് നഗര സഭാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
കട്ടപ്പന നഗരത്തിലെ ദ്രവമാലിന്യങ്ങൾ ജല സ്രോതസുകളെയും നദികളെയും മലിനമാക്കുന്നത് ഒഴിവാക്കാൻ അടിയന്തിര കർശന നടപടികൾ നഗര സഭ സ്വീകരിക്കുമെന്ന് നഗര സഭാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനവും കുടുംബ സംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടപ്പന ടൗണിലെ സ്‌ഥാപനങ്ങൾ കൈ തോടുകളിലൂടെ ഒഴുക്കി വിടുന്ന മലിന ജലം കുന്തളംപാറ പ്രദേശത്തു വലിയ ദുർഗന്ധത്തിനിടയ്ക്കുന്ന കാര്യം അസോസിയേഷൻ ഭാരവാഹികൾ ചുണ്ടി കാട്ടിയപ്പോഴാണ് പ്രശ്നത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് നഗര സഭാ ചെയർമാൻ അറിയിച്ചത്. കുന്തളംപാറ പ്രദേശം മാലിന്യ രഹിത മാക്കാനും, വീടുകളിൽ ജൈവ പച്ചക്കറി കൃഷി നടത്താനും സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ സ്വീകരിക്കുന്ന പ്രവർത്തനങ്ങൾ മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോസ് അധ്യഷത വഹിച്ചു. നഗര സഭാ കൗൺസിലർ ഐബിമോൾ രാജൻ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ സോണിയ ജയ്ബി റാങ്ക് ജേതാക്കളെ ആദരിച്ചു. തുടർന്ന് ബാങ്കിങ് സേവന രംഗത്തു ഉപയോക്താക്കൾ നേരിടുന്ന തട്ടിപ്പുകളും പ്രതിസന്ധികളും ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുത