കെ പി സി സി സാംസ്കാരിക സാഹിതി പ്രതിഭാ സംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
കെ പി സി സി സാംസ്കാരിക സാഹിതി പ്രതിഭാ സംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. എ ഐ സി സി അംഗം അഡ്വ:ഇ എം ആഗസ്തി യോഗം ഉത്‌ഘാടനം ചെയ്തു.
സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ പി. എൻ സെബാസ്റ്റ്യൻ അധ്യക്ഷനായി.കെ പി സി സി സാംസ്കാര സാഹിതിയുടെ പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ യും ഉപ്പുതറ മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ചാണ് വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം കമ്മറ്റിക്ക് ഇ എം ആഗസ്തി ചുമതല കൈമാറി.നിയോജക മണ്ഡലം ചെയർമാൻ ജോയ്‌സ് ജോസ് ഉപ്പുതറ മണ്ഡലം ചെയർമാൻ ബോബിൻ ജോയി എന്നിവർക്കാണ് ചുമതല കൈമാറിയത്.തുടർന്ന് പ്രതിഭകളെ ആദരിച്ചു.
ഡി സി ഡി സെക്രട്ടറിമാരായ പി ആർ അയ്യപ്പൻ, ജില്ലാ പഞ്ചായത്തംഗം ഫ്രാൻസീസ് ദേവസ്യ, അഡ്വ അരുൺ പൊടി പാറ, തോമസ് മൈക്കിൾ,ജോർജ് ജോസഫ്, ഷിനു ഫിലിപ്പ്, ഷാൽ വെട്ടിക്കാട്ടിൽ, തോമസ് പി.വി , ബിബിൻ ജോയ് , ലാലി സെബാസ്റ്റ്യൻ, ഓമന സോദരൻ, ബിജോ ജോസ്, എന്നിവർ സംസാരിച്ചു





