അവധിക്കാലം ആഘോഷമാക്കാം സ്മാർട്ട് ടീൻസ് സമ്മർ ക്യാംമ്പ് സംഘടിപ്പിച്ചു.
ജ്യോതി ജീവപൂർണ്ണ ട്രസ്‌റ്റ് അർച്ചന വിമൻസ് സെൻ്റർ ഇടുക്കി റീജിയൻ അവധിക്കാലം ആഘേഷമാക്കാം സ്മാർട്ട് ടീൻസ് സമ്മർ ക്യാംമ്പ് സംഘടിപ്പിച്ചു.ഉപ്പുതറ എസ്. എൻ ഡി പി ഹാളിൽ നടന്ന ക്യാമ്പ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ രാജൻ ഉത്ഘാടനം ചെയ്തു.
അർച്ചന വിമൻസ് സെൻ്റർ കമ്മ്യൂണിറ്റി ഓർഗനൈസർ അലീന ഇ.കെ അധ്യക്ഷയായി.കൗമാരക്കാരിലെ അമിത മൊബൈൽ ഉപയോഗത്തെക്കുറിച്ചും ബാങ്കിംഗ് തട്ടിപ്പുകളെക്കുറിച്ചും ഉപ്പുതറ പോലീസ് സബ്ബ് ഇൻസ്പക്ടർ അനിൽ കുമാർ ക്ലാസ്സ് എടുത്തു.
ഉപ്പുതറ , കട്ടപ്പന, വാഗമൺ യൂണിറ്റുകളിൽ നിന്നായിരണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്ലാസ്സിൽ നിരവധി കുട്ടികൾ പങ്കെടുത്തു കുട്ടികളുടെ വിവിധ കലാപംപാടികളും അരങ്ങേറി.ജസി ജയ്,ഇന്ദിരാ ശ്രീനി , ബിന്ദു സന്തോഷ് , മിനിമോൾ ജോസഫ്, മേരി മാത്യു, എന്നിവർ പ്രസംഗിച്ചു.





