ഹൈറേഞ്ചിലെ ആദ്യകാല ബസ് സർവീസുകളിൽ ഒന്നായ സിഎംഎസ് ബസിലെ ജീവനക്കാരുടെ കൂട്ടായ്മയുടെ നാലാം വാർഷികം ആഘോഷിച്ചു. കട്ടപ്പന ചേർന്ന വാർഷിക യോഗം കൂട്ടായ്മയുടെ രക്ഷാധികാരി സണ്ണി കോങ്ങൂർ ഉദ്ഘാടനം ചെയ്തു
1980 ലാണ് ഹൈറേഞ്ചിൽ നിന്നും വിവിധ മേഖലകളിലേക്ക് സിഎംഎസ് ബസ് സർവീസ് ആരംഭിക്കുന്നത്. പതിനാലോളം ബസ്സുകൾ ആയിരുന്നു കട്ടപ്പനയിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് സി എം എസ് ബസ് സർവീസ്നടത്തിയിരുന്നത്.
അന്നുമുതൽ ഉള്ള ബസ്സിലെ ജീവനക്കാരുടെ കൂട്ടായ്മയാണ് സി എം എസ് ഫ്രണ്ട്സ് കൂട്ടായ്മ. ഇവരുടെ നേതൃത്വത്തിൽ കട്ടപ്പന കേന്ദ്രമാക്കി സംഘം രൂപീകരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഇതിൻറെ നാലാമത് വാർഷികമാണ് ഇന്ന് നടത്തിയത്.
ആദ്യകാലം മുതൽ ബസ്സിൽ ജീവനക്കാരായി ഉണ്ടായിരുന്ന ആളുകൾ അടക്കം ഈ സംഘത്തിൻറെ ഒപ്പമുണ്ട്. വർഷങ്ങൾക്ക് മുൻപ് കൂടെ ജോലി ചെയ്ത ആളുകളുമായുള്ള സൗഹൃദബന്ധം ദൃഢമാക്കി മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ ഗ്രൂപ്പിൻറെ ലക്ഷ്യം. വാർഷിക ആഘോഷ ചടങ്ങ് ഭാഗമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.പ്രസിഡണ്ട് തങ്കച്ചൻ കിഴക്കേതിൽ സെക്രട്ടറി സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.





