കട്ടപ്പനയിൽ ഒരാൾക്ക് സൂര്യതാപം ഏറ്റു; 20 ഏക്കർ സ്വദേശിയായ താഴത്ത് വീട്ടിൽ അജീഷിനാണ് മരപ്പണി എടുക്കുന്നതിനിടെ സൂര്യതാപമേറ്റത്അജീഷിന്റെ കൈപ്പത്തിയുടെ മുകൾഭാഗത്ത് സൂര്യതാപമേറ്റ് കുമിളകൾ രൂപപ്പെട്ടു

Apr 26, 2026 - 18:11
 0
കട്ടപ്പനയിൽ ഒരാൾക്ക് സൂര്യതാപം ഏറ്റു;
20 ഏക്കർ സ്വദേശിയായ താഴത്ത് വീട്ടിൽ അജീഷിനാണ് മരപ്പണി എടുക്കുന്നതിനിടെ സൂര്യതാപമേറ്റത്അജീഷിന്റെ കൈപ്പത്തിയുടെ മുകൾഭാഗത്ത് സൂര്യതാപമേറ്റ് കുമിളകൾ രൂപപ്പെട്ടു
This is the title of the web page

ഇന്നലെ കുന്തളം പാറയിൽ ജോലി ചെയ്തു വരുന്നതിനിടയാണ് അജീഷിന് സൂര്യതാപം ഏൽക്കുന്നത്. കുന്തളം പാറയിലെ ഒരു വർഷോപ്പിൽ മരപ്പണി ചെയ്താണ് അജീഷ് ഉപജീവനം കഴിയുന്നത്. പണി ചെയ്തു വരുന്നതിനിടെ കയ്യിൽ വാച്ച് കെട്ടിയ ഭാഗത്ത് നീറ്റൽ അനുഭവപ്പെട്ടു.തുടർന്ന് വാച്ച് അഴിച്ചു നോക്കിയപ്പോൾ ഈ ഭാഗത്ത് കുമിളകൾ രൂപപ്പെട്ടതായി കണ്ടു,തുടർന്ന് 20 ഏക്കർ താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടുകയായിരുന്നു. 

നിലവിൽ മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും  അജീഷനില്ല,  പകൽ സമയത്ത് അതിശക്തമായ ചൂടാണ് കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.  പകൽ സമയങ്ങളിൽ ശരീരത്ത് നേരിട്ട് ചൂട് ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ ആളുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow