തൊടുപുഴയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി.

Apr 22, 2026 - 14:46
 0
തൊടുപുഴയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി.
This is the title of the web page

തൊടുപുഴയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മണക്കാട് കീച്ചേരില്‍ (സൗപര്‍ണിക) മോഹന്‍ദാസിന്റെ (60) മൃതദേഹമാണ് ഇന്നു രാവിലെ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് വീടിനു സമീപം തൊടുപുഴയാറിലെ കടവില്‍ കുളിക്കാന്‍ പോയ മോഹന്‍ദാസ് ഒഴുക്കില്‍പ്പെട്ടത്. ഏറെ നേരം കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം പോയ സ്‌കൂട്ടറും വസ്ത്രങ്ങളും കടവിനു സമീപം കണ്ടെത്തി.

ഇതോടെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഇന്നു രാവിലെ മുതല്‍ നടത്തിയ തിരച്ചിലിലാണ് മണക്കാട് ക്ഷേത്രത്തിനു സമീപത്തെ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ സുജയ (ആധാരം എഴുത്താഫീസ് തൊടുപുഴ). മക്കള്‍: അനന്തു, അഞ്ജിത (ദുബായ്). മരുമകന്‍: അമല്‍ (ദുബായ്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow