തൊടുപുഴ കോടിക്കുളത്ത് റൂഫംഗ് ജോലിക്കിടെ തലയില്‍ ഇരുമ്പ് പൈപ്പ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വര്‍ക്ക്‌ഷോപ്പ് തൊഴിലാളി മരിച്ചു.

Apr 22, 2026 - 10:08
 0
തൊടുപുഴ  കോടിക്കുളത്ത്  റൂഫംഗ് ജോലിക്കിടെ തലയില്‍ ഇരുമ്പ് പൈപ്പ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വര്‍ക്ക്‌ഷോപ്പ് തൊഴിലാളി മരിച്ചു.
This is the title of the web page

തൊടുപുഴ കോടിക്കുളത്ത് റൂഫംഗ് ജോലിക്കിടെ തലയില്‍ ഇരുമ്പ് പൈപ്പ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വര്‍ക്ക്‌ഷോപ്പ് തൊഴിലാളി മരിച്ചു. പാറപ്പുഴ ചേന്നംകോട് കാച്ചിറയില്‍ ബിജുവാണ് മരിച്ചത്. തെനംകുന്ന് പള്ളിക്ക് സമീപമുള്ള ബഹുനില കെട്ടിടത്തിന്റെ റൂഫിങ്ങ് ജോലിക്കിടെ ഇരുമ്പ് പൈപ്പുകള്‍ താഴെ നിന്നും മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇരുമ്പ് പൈപ്പുകള്‍ കയറില്‍ കെട്ടി കൊടുക്കുന്നതിനിടെ ഇവ താഴേക്ക് പതിക്കുകയായരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കോടിക്കുളത്ത് സ്വന്തമായി വെല്‍ഡിങ്ങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു ബിജു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow