നിതിൻ രാജ് ആക്ഷൻ കൗൺസിൽ 28 ന് നടത്തുന്ന ഹർത്താലിന് അംബേദ്‌ക്കർ അയ്യൻകാളി കോ-ഓഡിനേഷൻ കമ്മറ്റി ഐക്യദാഢ്യം പ്രഖ്യാപിച്ചു.
കണ്ണൂർ അഞ്ചരകണ്ടി കോളേജിലെ ബി.ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത സംഘടനകൾ നേതൃത്വം നൽകുന്ന നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആഹ്വനം ചെയ്തിരിക്കുന്ന ജനകീയ ഹർത്താൽ 28 ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കും. ഹർത്താലിന് അംബേദ്‌ക്കർ അയ്യൻകാളി കോ-ഓഡിനേഷൻ കമ്മറ്റി ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
നിതിൻ രാജിൻ്റെ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ. രജിസ്റ്റർ ചെയ്യുക, കേസ്സ് അന്വേഷണം അട്ടിമറിക്കാനുള്ള പോലീസ് നീക്കം ഉപേക്ഷിക്കുക,എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക,ദന്തൽ കോളേജിൻ്റെ അംഗീകാരം റദ്ദു ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടക്കുന്നത്.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാരായിട്ടുള്ള അദ്ധ്യാപകരെ അറസ്റ്റ് ചെയ്യാതെ ഇവരെ സംരക്ഷിക്കുകയും മറ്റൊരു വിഷയം ഉയർത്തികൊണ്ടു വന്ന് കേസ്സ് അട്ടിമറിക്കാനുള്ള നീക്കമാണ് പോലീസ് നടത്തികൊണ്ടിരുന്നത്.
വാർത്താസമ്മേളനത്തിൽ അംബേദ്ക്കർ അയ്യൻങ്കാളി കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ പ്രശാന്ത് രാജു കോ-ഓഡിനേഷൻ കമ്മറ്റി ജനറൽ സെക്രട്ടറി വി.എസ്.ശശി (AKCHMS ജില്ലാ സെക്രട്ടറി), മോബിൻ ജോണി (CSDS സംസ്ഥാന കമ്മറ്റി അംഗം) കെ.ആർ. രാജൻ (KSS ജില്ലാ സെക്രട്ടറി), ഷാജി പാണ്ടിയാൻമാക്കൽ (IDF സംസ്ഥാന സെക്രട്ടറി), തങ്കമ്മ രാജു (AKCHMS മഹിളാസംഘം സംസ്ഥാന ട്രഷറർ), രാജു ആഞ്ഞിലിതോപ്പിൽ (KSS ജില്ലാ രക്ഷാധികാരി), (ബിജു പൂവത്താനി (CSDS താലൂക്ക് പ്രസിഡന്റ്), സന്ധ്യ എസ് (സ്‌മൃതി സാംസ്‌കാരിക സമിതി വൈസ് പ്രസിഡന്റ്), സുബാഷ് എട്ടുപടവിൽ തുടങ്ങിയവർ പങ്കെടുത്തു.





