മരണപ്പെട്ട കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ നീതിക്കായി സി എസ് ഡി എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സായാഹ്ന ധർണയുടെ ഭാഗമായി കട്ടപ്പന സി എസ് ഡി എസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത്‌രാജു ഉദ്ഘാടനം ചെയ്തു
നിതിൻ രാജിന്റെ മരണം മൂലം രാജ്യത്ത് 115 വിദ്യാർത്ഥികൾ 2002 മുതൽ 2024 വരെ ജാതിയാധിക്ഷേപത്തിന്റെ പേരിലും നിറത്തിന്റെ പേരിലും മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന് ഞെട്ടിപ്പിക്കുന്ന കണക്ക് പൊതുസമൂഹം ചർച്ച ചെയ്യണമെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പോലീസ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം ഇരുപത്തിയെട്ടാം തീയതി ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ ജനാധിപത്യ സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ കെ രാജൻ അധ്യക്ഷത വഹിച്ചു, സി എസ് ഡി എസ് സംസ്ഥാന കമ്മിറ്റി അംഗം മോബിൻ ജോണി മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് പ്രസിഡന്റ് ബിജു പോത്താനി, കെ എസ് എസ് ജില്ലാ സെക്രട്ടറി രാജൻ കെ ആർ, എ കെ സി എച്ച് എം എസ് വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് തങ്കമ്മ രാജൻ, ശ്രീലാൽ കോഴിമല തുടങ്ങിയവർ സംസാരിച്ചു.





