മറയൂര്‍ മലനിരകളില്‍ വേനല്‍പഴങ്ങള്‍ പാകമാകാൻ തുടങ്ങി

Apr 21, 2026 - 14:40
 0
മറയൂര്‍ മലനിരകളില്‍ വേനല്‍പഴങ്ങള്‍ പാകമാകാൻ തുടങ്ങി
This is the title of the web page

കേരളത്തിലെ പഴങ്ങളുടെ കലവറ എന്നറിയപ്പെടുന്ന മറയൂർ-കാന്തല്ലൂർ-കീഴാന്തൂർ മലനിരകളില്‍ വേനല്‍പ്പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു.

ഡിസംബർ അവസാനത്തോടെ പൂവിട്ട് തുടങ്ങിയ പ്ലം, പീച്ച്‌ മരങ്ങളില്‍ ഇപ്പോള്‍ പഴങ്ങളായിത്തുടങ്ങി. മഞ്ഞുകാലത്തിന്റെ തണുപ്പും മഴനിഴല്‍ പ്രദേശത്തിന്റെ പ്രത്യേക കാലാവസ്ഥയും ചേർന്ന് പഴങ്ങള്‍ക്ക് അസാധാരണമായ രുചിയും ഗുണവും നല്‍കുന്നതായി കർഷകർ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരിവിലുള്ള ഈ പ്രദേശങ്ങളില്‍ ഡിസംബർ അവസാനം മുതല്‍ ഇലകൊഴിഞ്ഞ മരങ്ങള്‍ പൂവണിഞ്ഞ് കാഴ്ചയുടെ മേന്മയേറ്റിയിരുന്നു. ഇപ്പോള്‍ ചുവപ്പ് നിറത്തിലുള്ള പ്ലം പഴങ്ങളും പിങ്ക് നിറത്തിലുള്ള പീച്ച്‌ പഴങ്ങളും മരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതു സഞ്ചാരികളെ ആകർഷിക്കുന്നു. മേയ്-ജൂണ്‍ മാസങ്ങളിലാണ് പ്രധാന വിളവെടുപ്പ് പ്രതീക്ഷിക്കുന്നത്.

സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 4000 അടി ഉയരത്തിലുള്ള മറയൂർ താഴ്വരകള്‍ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ചുറ്റുമുള്ള മലനിരകള്‍ മഴയെ തടഞ്ഞുനിർത്തുന്നതിനാല്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍പോലും ഇവിടെ കാറ്റും കോടമഞ്ഞും മാത്രമേ അനുഭവപ്പെടൂ. ഈ പ്രത്യേക കാലാവസ്ഥയാണ് പഴങ്ങള്‍ക്ക് അധികരുചി നല്‍കുന്നത്. കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക പ്രദേശമായ കാന്തല്ലൂരില്‍ ജൂണ്‍-ജൂലൈയോടെ ആപ്പിളും സ്ട്രോബറിയും പാകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മാതളനാരകം, പാഷൻ ഫ്രൂട്ട് തുടങ്ങിയ മറ്റ് വേനല്‍പ്പഴങ്ങളുടെ വിളവും ക്രമാനുഗതമായി ആരംഭിച്ചിട്ടുണ്ട്. ഈ സീസണില്‍ മറയൂർ മലനിരകള്‍ സഞ്ചാരികള്‍ക്കും ഫാമിലി ടൂറിസത്തിനും പ്രിയപ്പെട്ട സ്ഥാനമായി മാറിയിരിക്കുകയാണ്. പഴംപറിക്കല്‍ അനുഭവവും ഓർഗാനിക് ഫലങ്ങളുടെ രുചിയും തേടി നിരവധി സന്ദർശകർ എത്തുന്നുണ്ട്.

ഈ വർഷം കാലാവസ്ഥ അനുകൂലമായതിനാല്‍ പഴങ്ങളുടെ ഗുണനിലവാരം മികച്ചതാണെന്ന് കർഷകർ പറയുന്നു. സന്ദർശകർക്ക് പഴങ്ങള്‍ നേരിട്ട് വാങ്ങി രുചിക്കാം.

മറയൂർ-കാന്തല്ലൂർ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ഈ പഴത്തോട്ടങ്ങളുടെ സൗന്ദര്യവും രുചിയും ഒരുമിച്ച്‌ ആസ്വദിക്കാവുന്ന മനോഹരമായ സമയമാണിത്.

What's Your Reaction?

like

dislike

love

funny

angry

sad

wow