ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തമ്പടിക്കുന്ന ലഹരി മാഫിയയെ തുരത്താൻ എക്സൈസിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി നടപടി ഉണ്ടാകണമെന്ന് ആവശ്യം ശക്തമാകുന്നു

Apr 20, 2026 - 09:07
 0
ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തമ്പടിക്കുന്ന ലഹരി മാഫിയയെ തുരത്താൻ എക്സൈസിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി നടപടി ഉണ്ടാകണമെന്ന് ആവശ്യം ശക്തമാകുന്നു
This is the title of the web page

ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ ഡാം സൈറ്റുമായി ബന്ധപ്പെട്ട ഉൾ പ്രദേശങ്ങളിലാണ് ലഹരി മാഫിയ സജീവമാകുന്നത്. യുവാക്കൾ അടക്കമാണ് ലഹരി മാഫിയയുടെ ഭാഗമായി മാറിയിരിക്കുന്നത്. കൂടുതലും പഞ്ചായത്തിന്റെ പുറത്തുനിന്നു വരുന്ന ആളുകളാണെന്നും ജനപ്രതികൾ അടക്കം പറയുന്നു. ഇതിനോടകം നിരവധി തവണ സമാനരീതിയിൽ ലഹരിയുടെ വിപണനം അടക്കം നടത്തുന്നത് എക്സൈസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ ഒന്നോ രണ്ടോ ആളുകളെ പിടികൂടുന്നതല്ലാതെ ലഹരി മാഫിയയെ പൂർണമായും ഇരട്ടയാർ പഞ്ചായത്തിന്റെ പരിധിയിൽ നിന്ന് തുടച്ചുനീക്കുവാൻ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പരാതി ശക്തമാണ്.

കഴിഞ്ഞ നാളിൽ ഇരട്ടയാർ അയമലപ്പടിക്ക് സമീപം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയിരുന്നു. കഞ്ചാവിന്റെ വിപണനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗങ്ങളാണ് വിപണക്കാർ തേടുന്നതും. ചെറിയപൊതികൾ ആക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ സൂക്ഷിച്ചശേഷം ആവശ്യക്കാരെത്തുമ്പോൾ ഇത് അവിടെ നിന്നും എടുത്തുകൊണ്ട് നൽകുന്നതാണ് പുതിയ രീതി. എക്സൈസ് അധകൃതർ പരിശോധനയുമായി എത്തുമ്പോൾ തന്നെ ഇവർ സോഷ്യൽ മീഡിയ മുഖാന്തരം  വിവരങ്ങൾ കൈമാറി സ്ഥലത്തുനിന്നും ഒഴിവാക്കുന്ന സാഹചര്യമാണുള്ളത്. ഇത് എക്സൈസ് ഇവരെ പിടികൂടുന്നതിലും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പുറത്തുനിന്ന് എത്തുന്ന ആളുകളാണ് ലഹരി സംഘത്തിൽ ഭൂരിഭാഗം എന്നും ആളുകൾ പറയുന്നു. പോലീസിന്റെയും എക്സൈസിന്റെ നേതൃത്വത്തിൽ അടിയന്തരമായി ഇരട്ടയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി ലഹരി മാഫിയയെ ഇവിടെ നിന്നും തുരത്തുനിന്നുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് ശക്തമായിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow