ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രവര്‍ത്തകര്‍ക്ക് സ്നേഹവിരുന്ന് നല്‍കി NDA സ്ഥാനാര്‍ത്ഥി അഡ്വ:പ്രതീഷ് പ്രഭ
ദേശിയ ജനാധിപത്യ സഖ്യം ഇടുക്കി നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.പ്രതീഷ് പ്രഭ പഞ്ചായത്തിലെ എൻഡിഎ പ്രവർത്തകർക്കായി ഒരുക്കിയ സ്നേഹവിരുന്ന് ഏറെ വ്യത്യസ്തമായി.
എൻ.ഡി.എക്ക് വേണ്ടി വാത്തിക്കുടി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുത്തവർക്കായാണ് വിരുന്ന് തയ്യാറാക്കിയത്.ബൂത്ത് ഇൻ ചാർജ് , ഔട്ട് ഏജൻ്റ്മാർ, ബൂത്ത് പ്രസി., ജന.സെക്ര., ഇൻചാർജ്മാർ, ശക്തികേന്ദ്ര ഇൻ ചാർജ്മാർ, പഞ്ചായത്ത്, മണ്ഡലം ഭാരവാഹികൾ തുടങ്ങി പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരും പങ്കെടുത്ത വിരുന്നിൽ ഇലക്ഷൻ അവലോകനവും നടത്തി. ഇടുക്കി മണ്ഡലത്തിൽ നടന്ന പ്രവർത്തനങ്ങളെ സ്ഥാനാർത്ഥി വിശദീകരിച്ചു. നല്ല രീതിയിൽ പ്രവർത്തനം നടത്തിയ വാത്തിക്കുടിയിലെ പ്രവർത്തകരെ പ്രതീഷ് പ്രഭ പ്രത്യേകം അഭിനന്ദിച്ചു മുരിക്കാശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ
എൻ.ഡി.എ കൺവീനർ സോമശേഖരൻ പി ആർ ൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് ഇൻ ചാർജ് ഹരികുമാർ ടി ബി സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി നെല്ലിപ്പറമ്പൻ ഉൽഘാടനം ചെയ്തു. ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡണ്ട് പ്രസാദ് വിലങ്ങുപാറ മുഖ്യ പ്രഭാഷണം നടത്തി.
ആശംസകൾ അർപ്പിച്ചുകൊണ്ട് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ എൻ പ്രകാശ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് എസ് മീനത്തേരിൽ, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സ്ഥിതിൽ സ്മിത്ത്, ഒ ബി സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സോജൻ പാണംകുന്നേൽ, എസ് സി മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽകുമാർ, സോഷ്യൽ മീഡിയ ഇൻ ചാർജ് ജയേഷ് K D, ജില്ലാ കമ്മിറ്റി ബിനു കെ ആർ, ബാബു പി കെ എന്നിവർ സംസാരിച്ചു. പുതിയതായി പാർട്ടിയിൽ ചേർന്ന ബെന്നി സേവിയർ തെക്കേകുന്നേൽ, ബിജു ജോസഫ് വയലിൽ ( ബിജു അൽഫോൻസാ) എന്നിവരെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.





