ഇടുക്കി നാരകകാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരണപ്പെട്ടു . മൂന്നുപേരുടെ നില അതീവ ഗുരുതരം.

Apr 20, 2026 - 09:02
 0
ഇടുക്കി നാരകകാനത്ത് ജീപ്പ് കൊക്കയിലേക്ക്  മറിഞ്ഞ് രണ്ടുപേർ മരണപ്പെട്ടു . മൂന്നുപേരുടെ നില അതീവ ഗുരുതരം.
This is the title of the web page

ഇടുക്കി നാരകകാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരണപ്പെട്ടു . മൂന്നുപേരുടെ നില അതീവ ഗുരുതരം.കൂത്താട്ടുകുളം സ്വദേശിനി മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65) ചെമ്മഞ്ചിയിൽ നിക്കു (6 മാസം) എന്നിവരാണ് മരണപ്പെട്ടത്.

നാരകക്കാനം സെൻതോമസ് മൗണ്ടിൽ പോയി തിരികെ ഇറങ്ങുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ മറ്റുള്ളവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.നാരകക്കാനം ഡബിൾ കട്ടിങ്ങിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയ പിറവം കൂത്താട്ടുകുളം സ്വദേശികളായ 12 പേർ സഞ്ചരിച്ചവാ ഹനമാണ് അപകടത്തിൽ പെട്ടത്.

വിവാഹശേഷം സമീപത്തെ വിനോദസഞ്ചാരകേന്ദ്രമായ സെൻ്റ് തോമസ് മൌണ്ടില്‍ സന്ദർശിച്ചിട്ട് തിരികെ ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട് ജീപ്പ് മറിയുകയായിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ടവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു ,എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ , നിഹാര , ചിന്നു , എൽദോസ് എന്നിവരാണ് മറ്റ് പരിക്കേറ്റവർ. ഡ്രൈവറുടെ പരിചയ കുറവാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow