കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവയിൽ ചപ്പാത്തിന് സമീപം വാഹനാപകടം.ഒരാൾ മരിച്ചു

Apr 5, 2026 - 18:39
 0
കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവയിൽ ചപ്പാത്തിന് സമീപം വാഹനാപകടം.ഒരാൾ മരിച്ചു
This is the title of the web page

കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവയിൽ ചപ്പാത്തിന് സമീപം വാഹനാപകടം.ഒരാൾ മരിച്ചു.കുട്ടിക്കാനം-കട്ടപ്പന ഹൈവേയിൽ മൂന്നാം മൈലിലാണ് അപകടം ഉണ്ടായത്.

കരിന്തരുവി എസ്റ്റേറ്റിലെ പുതുലയത്തിൽ താമസക്കാരനായ വിനോദ് ഗോപി (52)യാണ് മരിച്ചത്. ഡ്രൈവർ പൊരികണ്ണി ചേലത്ത് തെക്കേത്തറയിൽ സുനീഷ് ചന്ദ്രനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ന് 4 മണിയോടെയാണ് അപകടം ഉണ്ടായത്. ഏലപ്പാറ ഭാഗത്ത് നിന്നും ചപ്പാത്തിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയിലെത്തിയ കാർ വലത് വശത്തെ തിട്ടയിലിടിച്ച് മൂന്ന് വട്ടം തലകുത്തി മറിഞ്ഞ് ഇടത് വശത്തെ ക്രാഷ് ബാരിയറിൽ തട്ടിയാണ് നിന്നത് . പരുക്കേറ്റവരെ ഉടൻ തന്നെ പീരുമേട് അശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിനോദ് ഗോപി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനീഷ് ചന്ദ്രനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.സുനീഷ് ചന്ദ്രൻ്റെ പരുക്കും ഗുരുതരമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow