ഈസ്റ്റർ ദിനത്തിൽ വോട്ട് തേടി റോഷി ഉൾനാടൻ മേഖലകളിൽ

Apr 5, 2026 - 21:03
Apr 6, 2026 - 12:38
 0
ഈസ്റ്റർ ദിനത്തിൽ വോട്ട് തേടി റോഷി  ഉൾനാടൻ മേഖലകളിൽ
This is the title of the web page

ചെറുതോണി: ഈസ്റ്റർ ദിനത്തിൽ ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ വോട്ട് അഭ്യർഥിച്ചത് കഞ്ഞിക്കുഴി, അറക്കുളം പഞ്ചായത്തിലെ ഉൾനാടൻ പ്രദേശങ്ങളിൽ. രാവിലെ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ കുർബാന കൂടിയതിനു ശേഷമാണ് റോഷി പ്രചാരണത്തിന് ഇറങ്ങിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുപള്ളിയിലും അറക്കുളം പഞ്ചായത്തിലെ മേമുട്ടം, ഉറുമ്പള്ള് മേഖലകളിലും പുള്ളിക്കാനത്തും മൂലമറ്റത്തും കാഞ്ഞാറിലും എത്തി വോട്ടർമാരെ നേരിൽ കണ്ടു. മുൻപ് ജീപ്പുകളിൽ പോലും എത്തിച്ചേരാൻ ഏറെ ദുഷ്കരമായ ഈ സ്ഥലങ്ങളിൽ കാൽനടയായും മറ്റും എത്തിയാണ് മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ട് അഭ്യർത്ഥിച്ചിരുന്നത്. ഇക്കുറി മികച്ച റോഡുകൾ നിർമിച്ചതിനാൽ കാറിൽ എത്തിയാണ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന റോഡ് സാക്ഷാത്കരിച്ച റോഷിയെ സ്വീകരിക്കാൻ ജനങ്ങൾ ഒന്നടങ്കം എത്തിച്ചേർന്നത് കൗതുകമായി. ഈസ്റ്റർ ആശംസകൾ നേർന്നും ഈ പ്രദേശങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ് റോഷി വോട്ട് അഭ്യർത്ഥിച്ചത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow