കെ കെ ജയചന്ദ്രന് കാർഷിക ജനതയുടെ സ്നേഹാഭിവാദ്യം
ഉടുമ്പന്‍ചോല നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.ജയചന്ദ്രന് നെടുങ്കണ്ടം പാമ്പാടുംപാറ പഞ്ചായത്തുകളിൽ കർഷക മനസ്സുകളുടെ ഹൃദ്യമായ വരവേൽപ്പ്.വരവറിയിച്ച പൈലറ്റ് വാഹനം എത്തിയപ്പോഴേക്കും പ്രിയ സ്ഥാനാർത്ഥിയെ കാണുവാൻ നാട് ഒന്നാകെ റോഡരികിൽ എത്തി.നാടിനൊപ്പം നിൽക്കുന്ന വികസന നായകനെ അവർ കൈകൾ വീശി അഭിവാദ്യം ചെയ്തു.കാർഷിക മേഖലയിൽ വൻ സ്വീകരണമാണ് സ്ഥാനാർഥിയ്ക് ഒരുക്കിയത്.വോട്ടര്‍മാരെ നേരില്‍ കാണുന്നതിനും വോട്ട് അഭ്യര്‍ഥിക്കുന്നതിനുമുള്ള സ്വീകരണ പരിപാടി മുണ്ടിയെരുമയില്‍ നിന്നുമാണ് ആരംഭിച്ചത്.മുണ്ടിയെരുമയില്‍ സി.പി.എം.ജില്ല കമ്മറ്റിയംഗം പി.എന്‍.വിജയന്‍ പര്യടനം ഉദ്ഘാടനം ചെയ്തു.
പത്തിനിപ്പാറ,പാമ്പാടുംപാറ,മന്നാക്കുടി,വലിയതോവാള,കൗന്തി,എഴുകുംവയല്‍,തൂവല്‍,മഞ്ഞപ്പാറ,കല്ലടകട,പൊന്നാമല,കുഴിക്കൊമ്പ്,മഞ്ഞപ്പെട്ടി,കല്‍ക്കുന്തല്‍,കുരിശുപാറ,ഗുരുനഗര്‍,കട്ടക്കാല,ആശാരിക്കണ്ടം,ചേമ്പളം,കല്ലാര്‍,താന്നിമൂട്എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം നെടുങ്കണ്ടം കിഴക്കേ കവലയിലെ സ്വീകരണത്തിനു ശേഷം പടിഞ്ഞാറെ കവരയിലേക്ക് റോഡ് ഷോയോടുകൂടിയാണ് പൊതു പരിയാരനത്തിന് സമാപനമായത്.ഇടത് മുന്നണി നേതാക്കളായ എൻ പി സുനിൽകുമാർ,കെ എസ് മോഹനൻ,പി എൻ വിജയൻ, വി എൻ മോഹനൻ,ടി എം ജോൺ,സി യു ജോയ്,സുരേഷ് പള്ളിയാടി,കെ ജി ഓമനക്കുട്ടൻ,ജിൻസൺ വർക്കി,സിബി കിഴക്കേമുറി, രമേശ്കൃഷ്ണന്‍,ബേബിച്ചൻ ചിന്താർമണി,എം കെ ജോസഫ്,കെ.ജി.ഓമനക്കുട്ടന്‍,സി.വി.ആനന്ദ്,ആര്‍.രാധാകൃഷ്ണന്‍,സിജോ നടക്കൽ,ഷാജി ഊരോത്ത്,ഷാജി മണിമലകുന്നേൽ,ടിവി ശശി,സാബു മാലിയിൽ,സിജിമോൻ ഐപ്പ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
നാളെ രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി വ്യക്തികളെയും വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളെയും നേരിട്ട് സന്ദർശിക്കും.



