ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജനങ്ങൾക്ക് മൂന്നിൽ സമർപ്പിക്കുന്ന ഇന്ദിരാ ഗ്യാരൻ്റി കാർഡ് കേരളത്തിന്റെ ചരിത്രത്തിൽ വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കംകുറിക്കുന്നതാണെന്ന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ.

Apr 1, 2026 - 19:37
 0
ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജനങ്ങൾക്ക് മൂന്നിൽ സമർപ്പിക്കുന്ന ഇന്ദിരാ ഗ്യാരൻ്റി കാർഡ് കേരളത്തിന്റെ ചരിത്രത്തിൽ വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കംകുറിക്കുന്നതാണെന്ന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ.
This is the title of the web page

ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജനങ്ങൾക്ക് മൂന്നിൽ സമർപ്പിക്കുന്ന ഇന്ദിരാ ഗ്യാരൻ്റി കാർഡ് കേരളത്തിന്റെ ചരിത്രത്തിൽ വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കംകുറിക്കുന്നതാണെന്ന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ. എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേമം ഉറപ്പുനല്കുന്നതാണ് കോൺഗ്രസും യു.ഡി.എഫും മുന്നോട്ടുവയ്ക്കുന്ന ഇന്ദിരാ ഗ്യാരൻ്റിയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തെലുങ്കാനയിലും കർണ്ണാടകയിലും കോൺഗ്രസ് പാർട്ടിയുടെ നേത്യത്തി ലുള്ള ഗവൺമെന്റുകൾ വിജയകരമായി നടപ്പിലാക്കിയതാണ് ഇന്ദിരാ ഗ്യാരൻ്റി. രണ്ടായിരത്തി പതിനാറിൽ ഉമ്മൻചാണ്ടി ഗവൺമെൻ്റ് അശരണരായ രോഗി കളെ സഹായിക്കാൻ രൂപീകരിച്ച കാരുണ്യാ ചികിത്സാ സഹായ പദ്ധതി അട്ടിമ റിച്ച് രോഗികളെ ബുദ്ധിമുട്ടിക്കുകയാണ് പിണറായി സർക്കാർ ചെയ്‌തത്. അത്തരം രോഗികൾക്ക് ആശ്രയമേകുന്നതാണ് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടി ക്കാതെ പി.എസ്.സി. യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങളിലൂടെ യുവജനങ്ങളുടെ അവസരം നിക്ഷേധിക്കുന്നതിനാൽ തൊഴിൽ തേടി ചെറുപ്പക്കാർ വിദേശരാജ്യങ്ങളിലേക്ക് കടക്കുകയാണ്. തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് നാട്ടിൽ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുകയും അവരെ നാട്ടിൽ നിലനിർത്തുകയും ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്‌പയായി നല്‌കുന്നത് ഇന്ദിരാ ഗ്യാരൻ്റി ഉറപ്പ് നല്‌കുന്നു.

സാമൂഹിക സുരക്ഷാ പെൻഷൻ മൂവായിരം രൂപയാക്കിയും കെ.എസ്. ആർ.ടി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുകയും കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‌കുകയും ചെയ്യു ന്നതിലൂടെ സ്ത്രീജനങ്ങൾക്ക് മുന്തിയ പരിരക്ഷയാണ് ഈ ഗ്യാരൻ്റിയിലൂടെ വിഭാവനം ചെയ്യുന്നത്.

മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നല്‌കുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലൂടെ മുതിർന്നവരുടെ സുരക്ഷിതത്വവും ഈ ഗ്യാരൻ്റി ഉറപ്പുനല്‌കുകയാണ് എന്നും എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേമം ഉറപ്പുനല്കുന്നതാണ് കോൺഗ്രസും യു.ഡി.എഫും. മുന്നോട്ടുവയ്ക്കുന്ന ഇന്ദിരാ ഗ്യാരൻ്റിയെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മറ്റ് യുഡിഎഫ് നേതാക്കന്മാരായ സിജു ചാക്കുംമൂട്ടിൽ , ജോയി കുടുക്കചിറ, അനീഷ് മണ്ണൂർ, ഷാജി വെള്ളംമാക്കൽ , ഷാജൻ എബ്രഹാം എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow