"വനം വകുപ്പിനെ അഴിച്ചുവിട്ടുള്ള ഭരണം അവസാനിപ്പിക്കും - രതീഷ് വരകുമല"
കുമളി :പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമലയുടെ തിരഞ്ഞെടുപ്പ് പര്യടനം കുമളി പഞ്ചായത്തിൽ അമരാതിയിൽ ബി.ജെ.പി സൗത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ എ.വി മുരളി ഉദ്ഘാടനം ചെയ്തു.മനുഷ്യനും വന്യജീവി പ്രശ്‌നങ്ങൾ നിർബാധം തുടരുന്ന പ്രദേശമാണ് പീരുമേട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളും എന്നാൽ ജനങ്ങളുടെ സുരക്ഷക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കാതെയാണ് ഇവിടെ സ്ഥിതിഗതികൾ കടന്നുപോകുന്നത് . അടച്ചുറപ്പില്ലാത്ത ലയങ്ങളിൽ ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നത് വന്യമൃഗ ആക്രമണങ്ങൾ തുടർകഥയാകുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണ്. വനം വകുപ്പിനെ അഴിച്ചുവിട്ടുള്ള ഭരണംമാണ് ഇവിടെ നടക്കുന്നത്.
വികസനത്തിനും ജന ജീവിതത്തിൻ്റെ സുരക്ഷക്കും തുരങ്കം വെക്കുന്ന വനംവകുപ്പിൻ്റെ നടപടികൾക്ക് ഒത്താശചെയ്യുന്ന നടപടിയാണ് കാലങ്ങളായി പീരുമേടിൻ്റെ ജനപ്രതിധിധികൾ സ്വീകരിച്ചുപോകുന്നത് ഇത് അവസാനിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് നിരവധി തോട്ടംതൊഴിലാളി ലയങ്ങളിൽ തൊഴിലാളികൾക്കൊപ്പം പങ്കിട്ടു തുടർന്ന് പത്തുമുറി,വെള്ളാരംകുന്ന്,ഓടമേട്,മുരിക്കടി,ചെളിമs,കുമളി,അട്ടപ്പള്ളംകോളനി എന്നിവടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഒന്നാംമൈലിൽ സമാപിച്ചു.



