കുടിയേറ്റ ഗ്രാമങ്ങളുടെ ഹൃദയത്തിലേറി സേനാപതി

Apr 1, 2026 - 19:10
 0
കുടിയേറ്റ ഗ്രാമങ്ങളുടെ ഹൃദയത്തിലേറി സേനാപതി
This is the title of the web page

നെടുംകണ്ടം: ഉടുമ്പഞ്ചോലയിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണുവിന് കുടിയേറ്റ കാർഷിക ഗ്രാമങ്ങളിൽ സ്നേഹോഷ്മള സ്വീകരണം. നെടുംകണ്ടം, പാമ്പാടുംപാറ, ഇരട്ടയാർ പഞ്ചായത്തുകളിൽ സ്ഥാനാർഥി പര്യടനം നടത്തി. രാവിലെ 7.30 ന് തമിഴ്നാട് അതിർത്തി മേഖലയായ ആനക്കല്ലിൽ നിന്ന് ആരംഭിച്ച പ്രചാരണം ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് സി.എസ്.യശോധരന്‍ ഉദ്ഘാടനം ശചെയ്തു.

 കോമ്പയാര്‍,നെടുങ്കണ്ടം,കല്‍ക്കുന്തല്‍,മഞ്ഞപ്പെട്ടി,പൊന്നാമല,ബഥേല്‍,മഞ്ഞപ്പാറ,പച്ചടി,കുരിശുപാറ,ചാറല്‍മേട്,ചക്കക്കാനം,കല്ലാര്‍,മുണ്ടിയെരുമ,ബാലഗ്രാം,തേര്‍ഡ്ക്യാമ്പ്,കുമരകംമെട്ട്,അല്ലിയാർ,അന്യാര്‍തൊളു,പത്തിനിപ്പാറ,പാമ്പാടുംപാറ,ചേമ്പളം,കൗന്തി,എഴുകുംവയല്‍,ഈട്ടിത്തോപ്പ്, ചെമ്പകപ്പാറ,കൊച്ചുകാമാക്ഷി,ഇടിഞ്ഞമല,ശാന്തിഗ്രാം,നാലുമുക്ക്,വാഴവര,തുളസിപ്പാറ,ഉപ്പുകണ്ടം,മന്നാക്കുടി,വലിയതോവാള തുടങ്ങി 40 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരട്ടയാറില്‍ സമാപിച്ചു. സമാപന സമ്മേളനം ഡീൻ കുര്യാകോസ് എം പി ഉത്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ യു ഡി എഫ് നേതാക്കൾ ആയ ഇബ്രാഹിംകുട്ടി കല്ലാർ, എം എൻ ഗോപി, ജോജി ഇടപ്പള്ളിക്കുന്നേല്‍,ജോസ് പൊട്ടംപ്ലാക്കല്‍,ടോമി ജോസഫ്, മുകേഷ് മോഹനൻ. മിനി പ്രിൻസ്. മിനി ടോമി, വി സി അനില്‍,ഷിഹാബ് ഈട്ടിക്കല്‍,എം.എസ്.മഹേശ്വരന്‍,ഷാജി പുള്ളോലില്‍, ടോമി കരിയിലക്കുളം, ശ്യാമളാ വിശ്വനാഥൻ, രാജേഷ്അമ്പഴത്തിനാൽ, അനിൽ കട്ടൂപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow