പാലാ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കട്ടപ്പന സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കട്ടപ്പന സ്വദേശിയായ ക്രിസ്റ്റോ ആണ് മരിച്ചത്
പാലാ കിടങ്ങൂരിന് സമീപം ചെമ്പിളാവിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കട്ടപ്പന സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കട്ടപ്പന സ്വദേശിയായ ക്രിസ്റ്റോ എന്ന 22 കാരനാണ് മരിച്ചത് . ചെമ്പിളാവ് ആറാട്ടുകടവിനു സമീപമാണ് 5 അംഗ സംഘം കളിക്കാനിറങ്ങിയത്. കട്ടപ്പനയിൽ നിന്നമെത്തിയ ക്രിസ്റ്റോയും സംഘവും പാദുവയിലുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് കടവിലെത്തി കുളിക്കാനിറങ്ങിയത്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.



