കരുണാപുരത്തിന്റെ കരം പിടിച്ച് സേനാപതി
ഉടുമ്പഞ്ചോലയിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണുവിന് കരുണാപുരത്തിന്റെ മണ്ണിൽ ഉജ്ജ്വല സ്വീകരണം. കുടിയേറ്റ ഗ്രാമീണ മേഖലകളിൽ നിരവധി നാട്ടുകാരാണ് സ്ഥാനാർഥിയെ സ്വീകരിയ്ക്കാൻ കാത്തുനിന്നത്. തമിഴ്നാട് അതിർത്തി മേഖലയായ കമ്പംമെട്ടിന്റെയും രാമക്കൽമേടിന്റെയും പട്ടംകോളനിയുടെയും വികസന സാധ്യതകളും പ്രചാരണയോഗങ്ങളിൽ ചർച്ച ചെയ്തു. രാവിലെ 7.30 ന് അപ്പാപ്പികടയിൽ ആരംഭിച്ച പ്രചാരണ പരിപാടി കെ പി സി സി ജന സെക്രട്ടറി ഇബ്രാഹിം കുട്ടി കല്ലാർ ഉത്ഘാടനം ചെയ്തു.
പോത്തിൻകണ്ടം, കുഴിക്കണ്ടം, കുഴിത്തൊളു, അച്ചകട, മൂങ്കിപള്ളം, കമ്പംമെട്ട്, കരുണാപുരം,കൂട്ടാർ, കുരുവികാനം, ബാലൻപിള്ള സിറ്റി,രാമക്കൽമേട്, പ്രകാശ്ഗ്രാം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.തൂക്കുപാലത്ത് നടന്ന സമാപന സമ്മേളനം ഐ യു എം എൽ ജന സെക്രട്ടറി കെ എസ് സിയാദ് ഉത്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ കെ പി സി സി സെക്രട്ടറി എം എൻ ഗോപി, നേതാക്കൻമാരായ സി എസ് യാശോധരൻ, മിനി പ്രിൻസ്, കെ കെ കുഞ്ഞുമോൻ, പി എസ് യൂനിസ്, ജോസ് പൊട്ടംപ്ലാക്കൽ, മുകേഷ് മോഹനൻ, റോയി കൊല്ലംപറമ്പിൽ, ടോമി ജോസഫ്, ജെയ്മോൻ നെടുവേലി തുടങ്ങിയവർ സംസാരിച്ചു. തൂക്കുപാലത്ത് നടന്ന സമാപന സമ്മേളനം മുസ്ലീം ലീഗ് ജന. സെക്രട്ടറി കെ എസ് സിയാദ് ഉത്ഘാടനം ചെയ്തു.
::::
സ്ഥാനാർഥി പര്യടനം നാളെ (ബുധൻ ) നെടുംകണ്ടം, പാമ്പാടുംപാറ, ഇരട്ടയാർ പഞ്ചായത്തുകളിൽ
നെടുംകണ്ടം: ഉടുമ്പഞ്ചോലയിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണുവിന്റെ സ്ഥാനാർഥി പര്യടനം നാളെ നെടുംകണ്ടം, പാമ്പാടുംപാറ, ഇരട്ടയാർ പഞ്ചായത്തുകളിൽ നടക്കും. വിവിധ പഞ്ചായത്തുകളിലെ 40 കേന്ദ്രങ്ങളിൽ സ്ഥാനാർഥിയ്ക് സ്വീകരണം നൽകും. രാവിലെ 7.30 ന് നെടുംകണ്ടം പഞ്ചായത്തിലെ അതിർത്തി മേഖലയായ ആനക്കല്ലിൽ ആരംഭിയ്ക്കുന്ന പര്യടനം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടികുഴി ഉത്ഘാടനം ചെയ്യും. രാത്രി എട്ടിന് ഇരട്ടയാറിൽ നടക്കുന്ന സമാപന സമ്മേളനം ഇടുക്കി എം പി ഡീൻ കുര്യാകോസ് ഉത്ഘാടനം ചെയ്യും.
:::::::
യു ഡി എഫ് ന്റെ പ്രചാരണ ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു
നെടുംകണ്ടം: ഉടുമ്പഞ്ചോല മണ്ഡലത്തിൽ യു ഡി എഫ് സ്ഥാപിച്ച പ്രചാരണ ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. നെടുംകണ്ടം ചേമ്പളം സ്കൂൾ ജംക്ഷനിൽ സംസ്ഥാന പാതയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സ്ഥാപിച്ചിരുന്ന വലിയ ബോർഡ് ആണ് രാത്രിയുടെ മറവിൽ നശിപ്പിയ്ക്കപെട്ടത്. സ്വർണ്ണ മോഷണം അടക്കമുള്ള വിഷയങ്ങൾ ജനം ചർച്ച ചെയ്യുന്നതിനാൽ പരാജയ ഭീതി പൂണ്ട എൽ ഡി എഫ് പ്രവർത്തകർ ബോധപൂർവ്വം ബോർഡ് നശിപ്പിച്ചതാണെന്ന് കെ പി സി സി സെക്രട്ടറി എം എൻ ഗോപി ആരോപിച്ചു



