അണക്കരയിൽ വിമാനങ്ങൾ പറന്നിറങ്ങും; രതീഷ് വരകുമല
പീരുമേട്:പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമലയുടെ തിരഞ്ഞെടുപ്പ് പര്യടനം ചക്കുപള്ളം പഞ്ചായത്തിൽ സുൽത്താൻ കടയിൽ ബി.ജെ.പി സൗത്ത് ജില്ലാ അദ്ധ്യക്ഷകൻ വി.സി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു രാജ്യാന്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇടുക്കിക്കും തേക്കടിക്കും മൂന്നാറിനും പുറമേ അനുബന്ധ കേന്ദ്രങ്ങളായി ഒട്ടേറെ ചെറുകിട സഞ്ചാര തീരങ്ങൾ ഇടുക്കിയിൽ ഉണ്ടെങ്കിലും യാത്രാ സൗകര്യ അപര്യാപ്തത വികസനത്തിന് തടസ്സമാണ്. ഗ്രാമീണ റോഡുകളിലൂടെ മാത്രം ബന്ധിച്ച ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സ്വദേശികൾ പോലും കടന്നെത്തുന്നില്ല.
യാത്രായോഗ്യമായ റോഡുകൾ ഇല്ലാത്തത് ഈ വികസനത്തിന് തടസമാണ്.കപട പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉന്നയിച്ച് പലവികസനങ്ങൾക്കും തുരങ്കം വെക്കുന്ന സമീപന്നമാണ് പീരുമേടിൻ്റെ ജനപ്രതിനിധികൾ സ്വീകരിച്ച് പോരുന്നത് അണക്കര എയർസ്ട്രിപ്പിന് യാഥാർത്യമായാൽ അത് മേഖലയുടെ ടൂറിസം രംഗത്ത് വൻ മുന്നറ്റം ഉണ്ടാക്കാവുന്നതാണ് അണക്കര എയർസ്ട്രിപ്പിന് പാരിസ്ഥിതിക പ്രശ്നങ്ങളോ മണ്ണിടിച്ചിലോ കുടിയിറക്കലോ വനം നശിപ്പിക്കലോ വേണ്ടിവരുന്നില്ല എന്നതാണ് പ്രത്യേകത എന്ന് അദ്ദേഹം വ്യക്തമാക്കി.തുടർന്ന് എട്ടാംമൈൽ,ചെല്ലാർകോവിൽ ,ആറാംമൈൽ,വലിയപാറ മാങ്കവല എന്നിവങ്ങളിലൂടെ കടന്നുപോയ പര്യടനം ആനവിലാസത്ത് സമാപിച്ചു.



