റിസര്‍വ് ബാങ്കിന്റെ പുതുക്കിയ ചട്ടം അനുസരിച്ചുള്ള മാറ്റങ്ങളുടെ പുതിയ ചട്ടങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

Mar 31, 2026 - 11:43
 0
റിസര്‍വ് ബാങ്കിന്റെ പുതുക്കിയ ചട്ടം അനുസരിച്ചുള്ള മാറ്റങ്ങളുടെ പുതിയ ചട്ടങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
This is the title of the web page

സീറോ ബാലന്‍സുള്ള അടിസ്ഥാന സേവിംഗ് അക്കൗണ്ടുകള്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ലഭ്യമാകും. വാര്‍ഷിക ഫീസ് ഇല്ലാതെ എ.ടി.എം കാര്‍ഡ്, പ്രതിവര്‍ഷം 25 ലീഫുള്ള ചെക്ക് ബുക്ക്, ശാഖകളിലും സി.ഡി.എമ്മുകളിലും പരിധിയില്ലാതെ പണം നിക്ഷേപിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കും. സൗജന്യമായി എ.ടി.എമ്മിലൂടെ നാല് തവണ പിന്‍വലിക്കാം. ആവശ്യമുണ്ടെങ്കില്‍ ബാങ്കുകള്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമുകളും ഈ അക്കൗണ്ടുകളില്‍ ലഭ്യമാക്കും.

റിസര്‍വ് ബാങ്കിന്റെ പുതുക്കിയ ചട്ടം അനുസരിച്ച്‌ 2.5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പണയമായി നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം തുക ലഭിക്കും. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളില്‍ മൂല്യത്തിന്റെ 75 ശതമാനവും വായ്പ ലഭിക്കും. മൂല്യം കണക്കാക്കുമ്പോള്‍ തിരിച്ചടക്കേണ്ട തുകയും ഉള്‍പ്പെടുത്തും. 18 കാരറ്റ്, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവയാണ് പണയമായി സ്വീകരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സഹകരണ ബാങ്കുകളില്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെയും മറ്റു ബാങ്കുകളില്‍ 15 ലക്ഷം രൂപയില്‍ താഴെയുമാണ് മരിച്ച വ്യക്തിയുടെ അക്കൗണ്ടിലെ ബാലന്‍സ് തുകയെങ്കില്‍ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോള്‍ഡറോ ഇല്ലെങ്കിലും അധിക രേഖകള്‍ നല്‍കാതെ അവകാശികള്‍ക്ക് പണം ക്ളെയിം ചെയ്യാം. തുക അധികമാണെങ്കില്‍ നിശ്ചിത രേഖകള്‍ നല്‍കണം. കൃത്യമായ രേഖകള്‍ നല്‍കിയാല്‍ 15 ദിവസത്തിനകം തുക കൈമാറും.

തപാലിലൂടെ അയക്കുന്ന ഉത്പന്നങ്ങളുടെ ഇന്‍ഷ്വറന്‍സ് പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തി. 200 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്ക് നാല് രൂപയാണ് നിരക്ക്. അതിന് മുകളില്‍ ഓരോ 200 രൂപയ്ക്കും ഒന്നര ശതമാനം അധികം അടക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow