തുടര്‍ച്ചയായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം സ്വര്‍ണവില ഏറെ കാലത്തിന് ശേഷം മാറ്റമില്ലാതെ തുടരുന്നു

Mar 31, 2026 - 11:42
 0
തുടര്‍ച്ചയായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം സ്വര്‍ണവില ഏറെ കാലത്തിന് ശേഷം മാറ്റമില്ലാതെ തുടരുന്നു
This is the title of the web page

ഇന്ന് കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ല. തിങ്കളാഴ്ച മൂന്ന് തവണ വില മാറിയിരുന്നു. രണ്ട് തവണ വില ഉയരുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന് വില മാറാതിരുന്നത് വരാന്‍ പോകുന്ന വിലകുതിപ്പിന്റെ സൂചനയായി വിലയിരുത്തുന്നവരുമുണ്ട്.

യുദ്ധം അവസാനിക്കുമെന്ന സൂചനയാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. എന്നാല്‍ കരസേനയെ കൂട്ടത്തോടെ പശ്ചിമേഷ്യയില്‍ എത്തിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ യുദ്ധം ശക്തമാകാനും അവസാനിക്കാനും സാധ്യതയുണ്ട്. യുദ്ധം ്‌അവസാനിച്ചാല്‍ സ്വര്‍ണവില ഉയരും. യുദ്ധം തുടര്‍ന്നാല്‍ സ്വര്‍ണവില താഴും. ഇതാണ് വിപണിയില്‍ ഇനി പ്രതീക്ഷിക്കുന്ന വില മാറ്റം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തിങ്കളാഴ്ച രാവിലെ സ്വര്‍ണം പവന് 600 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് 720 രൂപ വര്‍ധിച്ചു. വൈകീട്ട് വീണ്ടും 760 രൂപ കൂടി വര്‍ധിച്ചു. ഇതേ നിരക്കില്‍ സ്വര്‍ണവില ഇന്നും തുടരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 109480 രൂപയും ഗ്രാമിന് 13685 രൂപയുമാണ്. വെള്ളിയുടെ ഗ്രാം വില 250 രൂപയും പത്ത് ഗ്രാമിന് 2500 രൂപയും നല്‍കണം.

അതേസമയം, 18 കാരറ്റ് ഗ്രാമിന് 11245 രൂപയും പവന് 89960 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 8760 രൂപയും പവന് 70080 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5650 രൂപയും പവന് 45200 രൂപയുമാണ് നല്‍കേണ്ടത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4558 ഡോളര്‍ ആണ് പുതിയ നിരക്ക്. അല്‍പ്പം ഉയര്‍ന്നു വരുന്നു എന്നാണ് ട്രെന്‍ഡ്. വൈകാതെ കേരളത്തിലും മാറ്റം പ്രതീക്ഷിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow