പട്ടയ വിഷയത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്നതായി റോഷി-കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച സര്‍ക്കാരെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Mar 30, 2026 - 18:56
 0
പട്ടയ വിഷയത്തില്‍ നുണകള്‍
പ്രചരിപ്പിക്കുന്നതായി റോഷി-കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച സര്‍ക്കാരെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
This is the title of the web page

ചെറുതോണി: കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍. ഇടുക്കി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി വാഴത്തോപ്പ്, കാമാക്ഷി പഞ്ചായത്തുകളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആദ്യ നയപ്രഖ്യാപനത്തില്‍ തന്നെ കെഎം മാണി മൈക്രോ ഇറിഗേഷന്‍ പദ്ധതി പ്രഖ്യാപിച്ചത് കര്‍ഷകരോടള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതായി. ഇടുക്കി ജില്ലയില്‍ കാമാക്ഷിയും കാല്‍വരി മൗണ്ടിലും മൈക്രോ ഇറിഗേഷന്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പട്ടയ വിഷയവുമായി ബന്ധപ്പെട്ട് ചിലര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടത്തുന്ന നുണ പ്രചാരണങ്ങളില്‍ ജനം വീഴരുതെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. ഏലം എന്ന് ലാന്‍ഡ് റജിസ്റ്ററില്‍ രേഖപ്പെടുത്തിയ ഭൂമിക്ക് പട്ടയം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഒരാള്‍ക്കെങ്കിലും പട്ടയം ലഭിച്ചോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് ജോലിയില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കാളികളായതിനാലാണ് ഇതിന്മേലുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പിന് ശേഷം പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. ഹൈറേഞ്ചിലെ ജനങ്ങള്‍ക്കൊപ്പം ജീവന്‍ പണയപ്പെടുത്തി നിന്ന പാരമ്പര്യമാണ് തനിക്കുള്ളത്. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പട്ടയ വിഷയത്തിലും ഹൈറേഞ്ച് ജനതയ്ക്ക് തന്റെ വാക്കുകള്‍ വിശ്വസിക്കാമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 

പൈനാവില്‍ സിപിഎം ജില്ലാ കമ്മിറ്റ് അംഗം കെ.ജി. സത്യനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. തങ്കമണിയില്‍ കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊന്നത്തടി പഞ്ചായത്തിലാണ് ഇന്നത്തെ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow