ഇടുക്കിയിൽ ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഡിസിസി പ്രസിഡന്റ് കയ്യേറ്റം ചെയ്തു.
ഇടുക്കിയിൽ ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഡിസിസി പ്രസിഡന്റ് കയ്യേറ്റം ചെയ്തു.കുമളിയിൽ ശശി തരൂരിന്റെ പരിപാടിക്ക് ഇടയിലാണ് സംഭവം. തരൂരിനൊപ്പം സെൽഫി എടുക്കാൻ വന്ന ഭിന്ന ശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്യുകയും തള്ളി മാറ്റുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത പ്രാദേശിക പാർട്ടി പ്രവർത്തകർക്ക് നേരെ ഡിസിസി പ്രസിഡന്റ് ദേഷ്യപ്പെടുകയും ചെയ്തു. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവാണ് പ്രവർത്തകനെ കയ്യേറ്റം ചെയ്തത്.വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡണ്ടിന് നേരെയായിരുന്നു കയ്യേറ്റം.



