നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്തു

Mar 30, 2026 - 16:00
 0
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്തു
This is the title of the web page

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളും വി.വി പാറ്റ് യന്ത്രങ്ങളും വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഇടുക്കി സബ് കളക്ടറും തൊടുപുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് വരണാധികാരിയുമായ അനൂപ് ഗാര്‍ഗിന് വോട്ടിംഗ് യന്ത്രം കൈമാറി വിതരണം ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂന്നാര്‍ (ദേവികുളം), സെന്റ്. സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെടുങ്കണ്ടം (ഉടുമ്പന്‍ചോല), ന്യൂമാന്‍ കോളേജ്, തൊടുപുഴ (തൊടുപുഴ), ഇ എം ആര്‍ എസ്, പൈനാവ് (ഇടുക്കി),മരിയഗിരി ഇംഗ്ലീഷ് പബ്ലിക് സ്‌കൂള്‍, കുട്ടിക്കാനം (പീരുമേട്) എന്നിവിടങ്ങളിലേക്കാണ് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കുന്നത്. യന്ത്രങ്ങള്‍ അതാത് മണ്ഡലത്തില്‍ വെച്ച് ഓരോ മെഷീനുകളും ഏത് പോളിങ് ബൂത്തിലേക്കാണ് എന്ന് തീരുമാനിക്കുന്നതിന് ഇന്ന് (മാര്‍ച്ച് 31ന്) രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ്വെയര്‍ വഴി നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഓരോ നിയോജക മണ്ഡലത്തിലേക്കും തിരഞ്ഞെടുത്ത വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, വിവിപാറ്റ് എന്ന ക്രമത്തില്‍

ദേവികുളം - 255,255,277

ഉടുമ്പന്‍ചോല -239,239,259

തൊടുപുഴ- 272,272,295

ഇടുക്കി - 246,246,267

പീരുമേട് - 266,266,288

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥന്‍, ഇവിഎം നോഡല്‍ ഓഫീസര്‍ സജീവ് സി കെ, സീനിയര്‍ സൂപ്രണ്ട് എബി എബ്രഹാം, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow