സംസ്ഥാനത്ത് കനത്ത ചൂട്: സൂര്യാഘാതം തടയാൻ നിര്‍ദ്ദേശങ്ങള്‍

Mar 30, 2026 - 12:04
 0
സംസ്ഥാനത്ത് കനത്ത ചൂട്: സൂര്യാഘാതം തടയാൻ നിര്‍ദ്ദേശങ്ങള്‍
This is the title of the web page

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തില്‍ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നേരിട്ട് വെയിലേല്‍ക്കുന്ന ജോലിചെയ്യുന്നവർ ജോലിസമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തില്‍നിന്ന് ജലം നഷ്ടപ്പെടാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളംകുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളംനല്‍കണം. മറ്റുനിർദേശങ്ങള്‍ ഇവയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

• കടകളിലും ഹോട്ടലുകളിലും ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പാക്കണം.

Slide 1
Slide 2
Slide 1
Slide 2

• അമിതമായി മധുരം ചേർത്തതും കാർബണേറ്റഡ് പാനീയങ്ങളും സൂക്ഷിച്ചുമാത്രം ഉപയോഗിക്കുക.

• വീട്ടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കണം.

• കുഞ്ഞുങ്ങള്‍, പ്രായമായവർ, ഗർഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

• പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട അല്ലെങ്കില്‍ തൊപ്പി ഉപയോഗിക്കുക. ജലാംശം ധാരാളമുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കഴിക്കണം.

• വെയിലത്ത് പാർക്കുചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകരുത്.

• വളർത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കണം.

സൂര്യാഘാതം തിരിച്ചറിയണം

തുടർച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്.

• പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവുകുറയുക, മൂത്രം കടുംനിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം.

• ബുദ്ധിമുട്ടുതോന്നുന്നവർ തണലില്‍ മാറി വിശ്രമിച്ച്‌ ധാരാളം വെള്ളം കുടിക്കണം.

• കട്ടികൂടിയതോ ചൂടുവർധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.

• തണുത്ത വെള്ളംകൊണ്ട് ദേഹംതുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുകയോ ഫാനോ എ.സി.യോ ഉപയോഗിക്കുകയോ ചെയ്യുക. ചികിത്സ തേടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow