എല്‍പിജി ക്ഷാമത്തിനിടെ നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം, പമ്പുകളിലും റേഷൻ കടകളിലും മണ്ണെണ്ണ വിതരണത്തിന് അനുമതി

Mar 30, 2026 - 12:02
 0
എല്‍പിജി ക്ഷാമത്തിനിടെ നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം, പമ്പുകളിലും റേഷൻ കടകളിലും മണ്ണെണ്ണ വിതരണത്തിന് അനുമതി
This is the title of the web page

രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു.

പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി പെട്രോളിയം മന്ത്രാലയം. മണ്ണെണ്ണ മുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പാചകാവശ്യങ്ങള്‍ക്കും വിളക്കുകള്‍ തെളിക്കുന്നതിനുമായി താല്‍ക്കാലിക മണ്ണെണ്ണ വിതരണം അനുവദിച്ചത്. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പമ്പുകളില്‍ 5000 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി നല്‍കിയിരിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഈ ഇളവ് ബാധമായിരിക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow