തിരഞ്ഞെടുപ്പ്: ഉടുമ്പന്‍ചോലയില്‍ ചെലവ് നിരീക്ഷകയുടെ പരിശോധന
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നടന്നു.ചെലവ് നിരീക്ഷക നമിത പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റിട്ടേണിങ് ഓഫീസര്‍ സുജിത് കരുണ്‍, അസിസ്റ്റന്റ് ചെലവ് നിരീക്ഷകന്‍ അഭിലാഷ്, അക്കൗണ്ടിംഗ് സംഘം, സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍പരിശോധന ഏപ്രില്‍ ഒന്നിന് നടക്കും.



